28 November, 2020
പച്ച മാങ്ങ പായസം

സാധനങ്ങൾ
————————
1)പച്ച മാങ്ങ……. 500gm
2)നെയ്യ്…………… ആവശ്യത്തിന്
3)ശർക്കര…….. 1kg
4)ഏലയ്ക്ക പൊടി ……. അര സ്പൂൺ
5)മുന്തിരി, തേങ്ങ കൊത്ത്, അണ്ടിപ്പരിപ്പ്……. ആവശ്യത്തിന്
6)ചുക്ക് പൊടി……. അരസ്പൂൺ
7)തേങ്ങ പാൽ….. ഒരു തേങ്ങയുടെ
തയ്യാറാക്കുന്ന വിധം
————————————-
മാങ്ങ തൊലി കളഞ്ഞു അരച്ചെടുക്കുക… അതിനു ശേഷം ചുവട് കട്ടിയുള്ള പാത്രത്തിൽ 2 സ്പൂൺ നെയ്യ് ഒഴിക്കുക… ചൂടായതിനു ശേഷം അരച്ച് വച്ച മാങ്ങ ഇട്ട് നന്നായി വയറ്റി എടുക്കുക… അതിന് ശേഷം ഉരുക്കി വച്ച ശർക്കര പാനിയും ചേർത്ത് വയറ്റുക… മാങ്ങയും ശർക്കര പാനിയും യോജിച്ചു വന്നതിന് ശേഷം കുറച്ചു നെയ്യ് കൂടി ചേർക്കുക… അതിന് ശേഷം തേങ്ങാ പാൽ ചേർത്ത് നന്നായി തിളപ്പിക്കുക… തിളച്ചു വന്നതിന് ശേഷം ഏലക്ക പൊടി, ചുക്ക് പൊടി എന്നിവ ചേർക്കുക… കുറച്ചു വറ്റി വന്നാൽ തീ ഓഫ് ചെയ്യുക… അവസാനം അണ്ടി പരിപ്പ്, മുന്തിരി, തേങ്ങാ കൊത്ത് എന്നിവ നെയ്യിൽ വറുത്ത് ചേർക്കുക.. പച്ച മാങ്ങ പായസം റെഡി