28 November, 2020
കരിമ്പുംകാലയിലെ താറാവ് റോസ്റ്റ്

ചേരുവകൾ
ഒരു താറാവ് ആറ് കഷണം
സവാള (അരിഞ്ഞത്) അര കിലോ
ഇഞ്ചി (അരിഞ്ഞത്) ഒരു ചെറിയ കഷണം
വെളിച്ചെണ്ണ 100 ഗ്രാം
പച്ചമുളക് നാല് എണ്ണം
കടുക് കുറച്ച്
മഞ്ഞള്പ്പൊണടി നാല് സ്പൂണ്‍
മല്ലിപ്പൊടി രണ്ട് സ്പൂണ്‍
ഗരംമസാലപ്പൊടി ഒരു സ്പൂണ്‍
കറിവേപ്പില, ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടായാല്‍ കടുക് പൊട്ടിച്ച് സവാള വറുക്കുക. ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേര്ക്കുചക. വാടിവരുമ്പോള് ഇറച്ചി ചേര്‍ക്കാം . ഉപ്പും മഞ്ഞളും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് അടച്ച് വേവിക്കുക. വെന്താല്‍ മുളകും മല്ലിയും ഗരംമസാലയും ചേര്ക്കുചക. പാകമായാല്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങാം.