"> ഫിഷ് ഫിങ്കർ | Malayali Kitchen
HomeRecipes ഫിഷ് ഫിങ്കർ

ഫിഷ് ഫിങ്കർ

Posted in : Recipes on by : Annie S R

1.മീൻ വിരലാകൃതിയിൽ മുറിച്ചത് – ആറു കഷണം

2.നാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

വെളുത്തുള്ളി – നാല് അല്ലി, അരിഞ്ഞത്

3.മുട്ടവെള്ള – ഒരു മുട്ടയുടേത്

4.മൈദ – രണ്ടു വലിയ സ്പൂൺ

5.എണ്ണ – വറുക്കാൻ ആവശ്യത്തിന്

സോസിന്

6.എണ്ണ – പാകത്തിന്

7.ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ

8.റെഡ് ചില്ലി സോസ്, തേൻ – പാകത്തിന്

9.മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

മീൻ കഷണങ്ങളിൽ രണ്ടാമത്തെ ചേരുവ പുരട്ടി അര മണിക്കൂർ വയ്ക്കുക.

ഇത‌ിലേക്ക് അടിച്ചു വച്ചിരിക്കുന്ന മുട്ടവെള്ള ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇതു മൈദയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരി സോസിനൊപ്പം വിളമ്പാം.

സോസ് തയാറാക്കാൻ എണ്ണ ചൂടാക്കി ഇ‍ഞ്ചിയും വെളുത്തുള്ളിയും വഴറ്റിയ ശേഷം എട്ടാമത്തെ ചേരുവയും ചേർത്ത് അടുപ്പിൽ നിന്നു വാങ്ങുക.

മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *