"> പനീർ പാസ്ത | Malayali Kitchen
HomeRecipes പനീർ പാസ്ത

പനീർ പാസ്ത

Posted in : Recipes on by : Annie S R

1.മൈദ – ഒരു കപ്പ്

പാൽ – അരക്കപ്പ്

ഉപ്പ് – പാകത്തിന്

2.വെള്ളം/സോഡ – പാകത്തിന്

ഫില്ലിങ്ങിന്

3.എണ്ണ – പാകത്തിന്

4.സവാള – രണ്ട്–മൂന്ന്, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ

പച്ചമുളക് – രണ്ട്, അരിഞ്ഞത്

5.കാപ്സിക്കം – ഒന്ന്, ചെറിയ കഷണങ്ങളാക്കിയത്

പനീർ പൊടിച്ചത് – 250 ഗ്രാം

6.ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

സോസിന്

7.ടുമാറ്റോ പ്യൂരി – രണ്ടു കപ്പ്

8.ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

പഞ്ചസാര – രണ്ടു ചെറിയ സ്പൂൺ

ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ

9.ക്രീം – മുക്കാൽ കപ്പ്

10.ചീസ് ഗ്രേറ്റ് ചെയ്തത് – പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളത്തിലോ സോഡയിലോ കലക്കി മാവു തയാറാക്കുക. ഇത് ചൂടായ തവയിൽ കോരിയൊഴിച്ചു ചെറിയ ദോശ പോലെ ചുട്ടെടുക്കണം. ബ്രൗൺ നിറമാകരുത്.

ഫില്ലിങ് തയാറാക്കാൻ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക. ഇതിൽ കാപ്സിക്കവും പനീറും പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്തു വഴറ്റി വാങ്ങുക.

സോസ് തയാറാക്കാൻ ആദ്യം ടുമാറ്റോ പ്യൂരി തിളപ്പിച്ചു പച്ചമണം മാറുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തു തിളപ്പിക്കണം. കുറുകുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി ക്രീം ചേർത്തിളക്കുക. ഇതാണ് സോസ്.

അവ്ൻ 1800Cൽ ചൂടാക്കുക. ഇനി ഓരോ പാൻകേക്കിലും അല്പം ഫിലിങ് വച്ച് അതിനു മുകളിൽ അല്പം സോസ് ഒഴിക്കുക. അല്പം ചീസും വിതറി പാൻകേക്ക് സമോസ പോലെ മടക്കുക. ഇങ്ങനെ എല്ലാ പാൻകേക്കും ചെയ്യണം.

ഒരു ബേക്കിങ് ഡിഷിൽ പാൻകേക്ക് സമോസ നിരത്തുക.

ഒരു നിര വച്ച ശേഷം അതിനു മുകളിൽ അല്പം സോസും അല്പം ഫില്ലിങ്ങും വിതറുക.

ഏറ്റവും മുകളിൽ ചീസും വിതറണം. ഇനി അടുത്ത ലെയറിൽ വീണ്ടും പാൻകേക്ക് സമോസ, സോസ് ഫില്ലിങ്, ചീസ് എന്നിവ വിതറുക.

ഏറ്റവും മുകളിൽ ആവശ്യമെങ്കിൽ അല്പം ഒരീഗാനോയും വിതറി, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 20–30 മിനിറ്റ് ബേക്ക് ചെയ്യുക. നല്ല ചുവപ്പു നിറമാകുന്നതാണ് കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *