28 November, 2020
കറിവേപ്പില ചിക്കൻ

1.ചിക്കൻ – ഒരു കിലോ
2.മോര് – അരക്കിലോ
മുട്ട – ഒന്ന്
കോൺഫ്ളോർ– ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകചത്തിന്
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ
കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ
മസാലയ്ക്ക്
3.എണ്ണ – ഒരു വലിയ സ്പൂൺ
4പച്ചമുളക് – നാല്, പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ട് ചെറിയ സ്പൂൺ
5.കറിവേപ്പില അരിഞ്ഞത് – ഒരു വലിയ പിടി
പുതിനയില – ഒരു കെട്ട്, പൊടിയായി അരിഞ്ഞത്
6.മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ
മുളകുപൊടി – അര വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ജീരകംപൊടി – അര ചെറിയ സ്പൂൺ
7.തൈര് – മൂന്നു വലിയ സ്പൂൺ
സോയാസോസ് – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
ചിക്കൻ കഷണങ്ങളാക്കി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കണം. (കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും വയ്ക്കണം.)
ഇതു ചൂടായ എണ്ണയിൽ വറുത്തു കോരുക.
ചിക്കൻ വറുത്ത അതേ എണ്ണയിൽ തന്നെ ഒരു സ്പൂൺ എണ്ണ കൂടി ചേർത്ത്, പച്ചമുളകും വെളുത്തുള്ളിയും വഴറ്റുക.
ഇതിൽ കറിവേപ്പിലയും പുതിനയിലയും ചേർത്തിളക്കിയ ശേഷം ആറാമത്തെ ചേരുവ ചേർത്തു വഴറ്റുക.
തൈരും സോയാസോസും ചേർത്തിളക്കിയ ശേഷം ചിക്കനും ചേർത്തു വേവിക്കുക. മസാല നല്ല ബ്രൗൺ നിറമാകുന്നതാണു കണക്ക്.