"> പാവയ്ക്ക അച്ചാർ | Malayali Kitchen
HomeRecipes പാവയ്ക്ക അച്ചാർ

പാവയ്ക്ക അച്ചാർ

Posted in : Recipes on by : Annie S R

1.പാവയ്ക്ക – അരക്കിലോ

2.ഉപ്പ് – പാകത്തിന്

3.എണ്ണ – അക്കപ്പ്

4.സവാള – അരക്കിലോ, നീളത്തിൽ കനം കുറച്ച്രിഞ്ഞത്

പച്ചമുളക് – ആറ്, നീളത്തിൽ അരിഞ്ഞത്

5.മുളകുപൊടി – രണ്ടു വലിയ സ്പൂൺ

അച്ചാർപൊടി – രണ്ടു വലിയ സ്പൂൺ‌

6.വിനാഗിരി – അരക്കപ്പ്

തിളപ്പിച്ചാറിയ വെള്ളം – അരക്കപ്പ്

പഞ്ചസാര – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

പാവയ്ക്ക വൃത്തിയാക്കി കനം കുറച്ചു വട്ടത്തിൽ അരിയണം.

ഇതിൽ ഉപ്പു പുരട്ടി ചൂടായ എണ്ണയിലിട്ടു കരുകരുപ്പായി വറുത്തുകോരുക.

അതേ എണ്ണയിൽ തന്നെ സവാളയും പച്ചമുളകും ചേർത്തു കരുകരുപ്പായി വറുത്തുകോരി മാറ്റിവയ്ക്കുക.

ബാക്കി എണ്ണയിൽ അഞ്ചാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ വച്ചു മൂപ്പിച്ചശേഷം ‌ആറാമത്തെ ചേരുവയും ചേർത്തിളക്കണം. ഇതിലേക്കു വറുത്തുവച്ചിരിക്കുന്ന കൂട്ടും ചേർത്തിളക്കി തിളപ്പിക്കുക.

ചൂടാറിയശേഷം കുപ്പിയിലാക്കി സൂക്ഷിക്കുക. ഉടൻ ഉപയോഗിക്കാം

Leave a Reply

Your email address will not be published. Required fields are marked *