28 November, 2020
പപ്പടം രസം

ചേരുവകൾ
പപ്പടം
കടുക്
ഉള്ളി
വേപ്പില
പച്ചമുളക്
വാളൻ പുളി
മല്ലിപ്പൊടി -1spn
തയ്യാറാക്കുന്ന വിധം
പപ്പടം കുഞ്ഞ് കുഞ്ഞായി നുറുക്കി വയ്ക്കണം . എന്നിട്ട് പാനിൽ
വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കടുക് പൊട്ടിക്കുക . അതിലേക്കു കുഞ്ഞി ഉള്ളി നുറുക്കി ഇടുക. എന്നിട്ടു പച്ചമുളക്,വേപ്പില ഇടണം.എന്നിട്ടു അതു വാടി വരുമ്പോൾ മല്ലിപ്പൊടി ഇടണം. പുളി പിഴിഞ്ഞ് ആ വെള്ളം ഒഴിക്കണം . എന്നിട്ടു ഉപ്പ് ഇട്ടു. തിളയ്ക്കാൻ വയ്ക്കണം .പപ്പട രസം റെഡിയായി.