"> ബ്ലാക്ക് ഫോറസ്റ്റ് സൂഫ്ളെ | Malayali Kitchen
HomeRecipes ബ്ലാക്ക് ഫോറസ്റ്റ് സൂഫ്ളെ

ബ്ലാക്ക് ഫോറസ്റ്റ് സൂഫ്ളെ

Posted in : Recipes on by : Annie S R

1.പഞ്ചസാര – 150 ഗ്രാം

മുട്ട – ഏഴ്

2.ജെലറ്റിൻ – രണ്ടു വലിയ സ്പൂൺ

ചൂടുവെള്ളം – നാലു ചെറിയ സ്പൂൺ

3.വിപ്പ്‍ഡ് ക്രീം – 400 ഗ്രാം

‌4.ചെറി പൊടിയായി അരിഞ്ഞത് – 100 ഗ്രാം

ഡാർക്ക് ചോക്ലേറ്റ് – 90 ഗ്രാം

പാകം ചെയ്യുന്ന വിധം

ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ഡബിൾ ബോയിലിങ് രീതിയിൽ അലിയിച്ചു യോജിപ്പിക്കുക.

ജെലറ്റിൻ‍ ചൂടുവെള്ളത്തിൽ അലിയിച്ച ശേഷം കട്ടകെട്ടാതെ മുട്ട മിശ്രിതത്തിൽ ചേർക്കണം.

ഇതിലേക്കു വിപ്പ്‍ഡ് ക്രീമും ചെറിയും മെല്ലേ ചേർത്തു യോജിപ്പിക്കണം.

ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തതും ചേർത്തു നന്നായി ഇളക്കി ചെറിയ ഗ്ലാസുകളിലാക്കി ഫ്രിഡ്ജിൽ വച്ചു 45 മിനിറ്റ് തണുപ്പിച്ചു വിളമ്പാം.

വിളമ്പുന്ന സമയത്ത് മുകളിൽ ചെറിയും ചോക്ലേറ്റും കൊണ്ട് അലങ്കരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *