"> ദിൽ ഖുഷ് | Malayali Kitchen
HomeRecipes ദിൽ ഖുഷ്

ദിൽ ഖുഷ്

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

മൈദ – 2 കപ്പ്
ഈസ്റ്റ് – 1 ടീസ്പൂൺ
പഞ്ചസാര – 2 ടേബിൾസ്പൂൺ
ചൂട് പാൽ – 1/2 കപ്പ്
എണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – അവിശ്യത്തിന്
തേങ്ങ തിരുമിയത് – 1കപ്പ്
ടൂട്ടി ഫ്രൂട്ടി – 1/4 കപ്പ്
ചെറി – 50 ഗ്രാം
കശുവണ്ടി – 1 ടേബിൾസ്പൂൺ
ബദാം – 1 ടേബിൾസ്പൂൺ
ഏലക്ക – 1 ടീസ്പൂൺ പൊടിച്ചത്
പാൽ പൊടി – 1 ടേബിൾസ്പൂൺ
പഞ്ചസാര – 3 ടേബിൾസ്പൂൺ പൊടിച്ചത്

തയ്യാറാക്കുന്ന വിധം

● ഒരു ബൗളിൽ ചൂട്‌ പാൽ ഒഴിച്ച് , പഞ്ചസാര , ഈസ്റ്റ് ചേർത്ത് അഞ്ച് മിനിറ്റ് പൊങ്ങാൻ വെക്കുക.
● ഈസ്റ്റ് മിക്സിലേക്ക് മൈദ , എണ്ണ , ഉപ്പ് ചേർത്ത് അഞ്ച് മിനിറ്റ് നന്നായി കുഴച്ച് മയമുള്ള മാവാക്കുക.
● മാവ് ഒരു മണിക്കൂർ പൊങ്ങാൻ വെക്കുക.
● പൊങ്ങി വന്ന മാവ് ചെറുതായി കുഴച്ച് രണ്ടായി ഭാഗിക്കുക . ഇത്‌ കുറച്ച് കട്ടിയായി പരത്തി എടുക്കുക .പരത്തിയ മാവ് ഒരു പ്ലേറ്റിലേക്ക് മാറ്റുക
● ഫില്ലിംഗ് തയാറാക്കാൻ തേങ്ങ തിരുമിയത്,ടൂട്ടിഫ്രൂട്ടി,ചെറി,കശുവണ്ടി അരിഞ്ഞത്,ബദാം അരി ഞ്ഞത്,ഏലക്ക പൊടിച്ചത് ,പാൽ പൊടി,പഞ്ചസാര പൊടിച്ചത് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക .
●തയാറാക്കിയ ഫില്ലിംഗ് പരത്തി എടുത്ത ഷീറ്റിന്റെ നടുവിൽ നിരത്തുക.
● ഷീറ്റിന്റെ വശങ്ങളിൽ വെള്ളം തേച്ച് ബാക്കി ഉള്ള മാവ് പരത്തി മേലെ വെച്ച് ഓട്ടിക്കുക.
● ഇത് അര മണിക്കൂർ പൊങ്ങാൻ വെക്കുക .
● മുപ്പത് മിനിറ്റിന് ശേഷം മേലെ കുറച്ച് പാൽ തേച്ച് , 175℃ – ൽ 30 മിനിറ്റ് ബേക്ക് ചെയ്യുക.
● ബേക്ക് ചെയ്ത് എടുത്ത ഉടനെ
മേലെ കുറച്ച് ബട്ടർ തേച്ച് തണുക്കാൻ വെക്കുക.
● തണുത്തതിന് ശേഷം മുറിച്ച് ഉപയോഗിക്കാം . സ്വാദിഷ്ടമായ ദിൽ ഖുഷ് ( തേങ്ങ ബൺ)തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *