"> ഓറഞ്ച് ചോക്കോചിപ്പ് കേക്ക് | Malayali Kitchen
HomeRecipes ഓറഞ്ച് ചോക്കോചിപ്പ് കേക്ക്

ഓറഞ്ച് ചോക്കോചിപ്പ് കേക്ക്

Posted in : Recipes on by : Annie S R

1.വെണ്ണ – 100 ഗ്രാം

പഞ്ചസാര – 200 ഗ്രാം

2.മുട്ട – രണ്ട്

3.ഓറഞ്ചുതൊലി ചുരണ്ടിയത് – ഒരു വലിയ സ്പൂൺ

ഡാർക്ക് ചോക്കോചിപ്സ് – കാൽ കപ്പ്

4.മൈദ – ഒന്നേകാൽ കപ്പ്

5.തൈര് – അര കപ്പ്

ഓറഞ്ച് ജ്യൂസ് – രണ്ടു വലിയ സ്പൂൺ

സോഡാപ്പൊടി – കാൽ ചെറിയ സ്പൂൺ

6.ചോക്‌ലേറ്റ് ഉരുക്കിയതും വൈറ്റ് ചോക്‌‍ലേറ്റ് ചിപ്സും – അലങ്കരിക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

അവ്ൻ 1800Cൽ ചൂടാക്കിയിടുക.

ബേക്കിങ് ഡിഷിൽ ബട്ടർപേപ്പറിട്ടു തയാറാക്കി വയ്ക്കുക.

വെണ്ണയും പഞ്ചസാരയും ചേർത്തടിച്ചു മയപ്പെടുത്തുക.

ഇതിലേക്കു മുട്ട ചേർത്തു നന്നായി അടിക്കണം.

മൂന്നാമത്തെ ചേരുവ മൈദയിൽ ചേർത്തിളക്കിയത് മുട്ട മിശ്രിതത്തിലേക്കു മെല്ലേ ചേർത്തു യോജിപ്പിക്കണം.

അഞ്ചാമത്തെ ചേരുവ നന്നായി യോജിപ്പിച്ചതും മുട്ട–മൈദ മിശ്രിതത്തിലേക്കു മെല്ലേ ചേർത്തു യോജിപ്പിക്കണം.

ഈ മാവ്, തയാറാക്കിയ ബേക്കിങ് ട്രെയിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 35–40 മിനിറ്റ് ബേക്ക് ചെയ്യുക.

തയാറാക്കിയ കേക്കിനു മുകളിൽ ചോക്‌ലേറ്റ് ഉരുക്കിയത് ഒഴിച്ച്, വൈറ്റ് ചോക്കോചിപ്സ് കൊണ്ട് അലങ്കരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *