29 November, 2020
അരിപ്പത്തിരി പൊരിച്ചത്

1. അരിപ്പൊടി – അരക്കിലോ
ഉപ്പ് – പാകത്തിന്
തിളച്ച വെള്ളം – പാകത്തിന്
2. എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ അരിപ്പൊടിയിൽ ഉപ്പു േചർത്തു പാകത്തിനു തിളച്ച വെള്ളം േചർത്തു നന്നായി കുഴച്ചെടുക്കണം.
∙ നല്ല മയമാകുമ്പോൾ, മാവ് 10 ഉരുളകളാക്കി, ഓരോ ഉരുളയും അൽപം കനത്തിൽ പരത്തുക.
∙ ഓരോന്നും ചൂടായ എണ്ണയിൽ ഇട്ടു പൊരിച്ചെടുക്കുക.