29 November, 2020
ഫ്രൂട്ട് കസ്റ്റഡ്

ചേരുവകൾ
പാൽ – 2 കപ്പ്
കസ്റ്റഡ് പൗഡർ – 2 ടേബിൾസ്പൂൺ
പഞ്ചസാര – 1/2 കപ്പ്-
ആപ്പിൾ – 1/4 കപ്പ് അരിഞ്ഞത്
മുന്തിരിങ്ങ – 1/4 കപ്പ്
മാതളം – 1/2 കപ്പ്
കിവി – 1 അരിഞ്ഞത്
പഴം – 1 അറിഞ്ഞത്
തയാറാക്കുന്ന വിധം
ഒരു ബൗളിൽ കാൽ കപ്പ് പാൽ ഒഴിച്ച് കസ്റ്റഡ് പൗഡർ കട്ടയില്ലാതെ കലക്കി വെക്കുക .ഇനി ഒരു സോസ് പാനിൽ ബാക്കി പാലൊഴിച്ചു തിളപ്പിക്കുക ഇതിലേക്ക് കസ്റ്റഡ് മിക്സ് കുറച്ചു കുറച്ചു ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം പഞ്ചസാര ചേർത്ത് നല്ലതുപോലെ ഇളക്കി പഞ്ചസാര അലിയിക്കുക . കുറുകി തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക . നന്നായി തണുക്കാൻ വെക്കുക .തണുത്തു കഴിയുമ്പോൾ കുറച്ചുകൂടി കുറുകി വരും . നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് മുറിച്ച പഴങ്ങൾ ഓരോന്നായി ചേർത്ത് മിക്സ് ചെയ്യുക . ശേഷം ഫ്രിഡ്ജിൽ രണ്ട് മണിക്കൂർ തണുക്കാൻ വെക്കുക .രണ്ട് മണിക്കൂറിന് ശേഷം ഫ്രിഡ്ജിൽ നിന്ന് എടുത്ത് ഉപയോഗിക്കാം. രുചികരമായ ഫ്രൂട്ട് കസ്റ്റഡ് റെഡി ആയി.