"> ചൂട് മട്ടണ്‍ പെപ്പര്‍ ഫ്രൈ | Malayali Kitchen
HomeRecipes ചൂട് മട്ടണ്‍ പെപ്പര്‍ ഫ്രൈ

ചൂട് മട്ടണ്‍ പെപ്പര്‍ ഫ്രൈ

Posted in : Recipes on by : Sukanya Suresh

ആവശ്യമുള്ള ചേരുവകള്‍

ആട്ടിറച്ചി – 250ഗ്രാം

കുരുമുളക് – 1 ടീസ്പൂണ്‍

പച്ചമുളക് – 6 എണ്ണം

ഇഞ്ചി – 2 കഷ്ണം

വെളുത്തുള്ളി – 8 അല്ലി

സവാള – 2 എണ്ണം

മല്ലിപ്പൊടി – 2 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

ഗ്രാമ്പു – 4 അല്ലി

കറുവപട്ട – 4 ഇഞ്ച് കഷ്ണം

തക്കാളി – 2 എണ്ണം

ചെറുനാരങ്ങ – പകുതി കഷ്ണം

എണ്ണ – 4 ടേബിള്‍ സ്പൂണ്‍

മല്ലിയില – ആവശ്യത്തിന്

ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

ആദ്യമായി ഇറച്ചി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. കുരുമുളക്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില എന്നിവ ഒരുമിച്ച് അരച്ചെടുക്കുക. ഈ മസാല ഇറച്ചിയില്‍ തേച്ച് ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് 1-2 മണിക്കൂര്‍ നേരം മസാല പിടിക്കാനായി വയ്ക്കണം. സവാളയും തക്കാളിയും കഷ്ണങ്ങളായി മുറിക്കുക. എണ്ണ ചൂടാകുമ്പോള്‍ സവാള ഇട്ട് ഇളക്കുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ ഇറച്ചി, കറുവപട്ട, ഗ്രാമ്പു എന്നിവ ഇവയിട്ട് എണ്ണ തെളിയുന്നതുവരെ വഴറ്റുക. ഇതില്‍ തക്കാളി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് കുറച്ചുനേരം കൂടെ വഴറ്റി ഒരു കപ്പ് വെള്ളം ഒഴിച്ച് കുക്കറില്‍ 20 മിനിറ്റ് ചെറുതീയില്‍ വേവിക്കുക. ഇറച്ചി വെന്തശേഷം കുക്കര്‍ തുറന്ന് അടുപ്പത്തുവച്ച് എണ്ണ തെളിയുന്നതുവരെ വേവിക്കുക. മട്ടന്‍ പെപ്പര്‍ ഫ്രൈ തയാര്‍.

Leave a Reply

Your email address will not be published. Required fields are marked *