"> ചെട്ടിനാട് മട്ടണ്‍ കറി | Malayali Kitchen
HomeRecipes ചെട്ടിനാട് മട്ടണ്‍ കറി

ചെട്ടിനാട് മട്ടണ്‍ കറി

Posted in : Recipes on by : Sukanya Suresh

 

 

ആവശ്യമുള്ള സാധനങ്ങള്‍

മട്ടണ്‍- 1 കിലോ

സവാള- 2 എണ്ണം

തക്കാളി- 2 എണ്ണം

തേങ്ങാപ്പാല്‍- ഒന്നരക്കപ്പ്

ഇഞ്ചി- ഒരു വലിയ കഷ്ണം

വെളുത്തുള്ളി- 10 അല്ലി

മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍

മുളക് പൊടി- 2 ടീസ്പൂണ്‍

മല്ലിപ്പൊടി- 1 ടീസ്പൂ്ണ്‍

കുരുമുളക് പൊടി- അര ടീസ്പൂണ്‍

ജീരകം- 1 ടീസ്പൂണ്‍

ഗ്രാമ്പൂ- 4 എണ്ണം

കറുകപ്പട്ട- 1 കഷ്ണം

പെരുംജീരകം- 1 ടീസ്പൂണ്‍

കറിവേപ്പില- രണ്ട് തണ്ട്

എണ്ണ- പാകത്തിന്

തയ്യാറാക്കുന്ന വിധം

മട്ടണ്‍ കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കുക. ഇഞ്ചി, വെളുത്തുള്ളി, കറുകപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം എന്നിവയെല്ലാം നന്നായി അരയ്ക്കുക. പച്ചക്കറികളെല്ലാം അരിയുക. എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിലേക്ക് തക്കാളിയും കറിവേപ്പിലയും ചേര്‍ക്കുക. അതിനു ശേഷം അരച്ചു വെച്ചിരിയ്ക്കുന്ന ചേരുവയും ചേര്‍ത്ത് വഴറ്റുക.

ഇത് ബ്രൗണ്‍ നിറമാകുമ്പോള്‍ മട്ടണ്‍ കഷ്ണങ്ങള്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവപം ചേര്‍ത്ത് വേവിക്കാം. നന്നായി വെന്തതിനു ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് അല്‍പ നേരം കൂടി ചേര്‍ത്ത് തിളപ്പിക്കാം. അതിനു ശേഷം വാങ്ങിവെച്ച് ഉപയോഗിക്കാം

Leave a Reply

Your email address will not be published. Required fields are marked *