"> ക്രിസ്പി ഏത്തയ്ക്കാപ്പം | Malayali Kitchen
HomeRecipes ക്രിസ്പി ഏത്തയ്ക്കാപ്പം

ക്രിസ്പി ഏത്തയ്ക്കാപ്പം

Posted in : Recipes on by : Annie S R

1. നന്നായി പഴുത്ത ഏത്തപ്പഴം ‌– ഒരു കിലോ

2. പുട്ടുപൊടി – ഒരു കപ്പ്

മൈദ – അരക്കപ്പ്

ഉപ്പ് – ഒരു നുള്ള്

സോഡാ ബൈ കാർബണേറ്റ് – കാൽ െചറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

പഞ്ചസാര – നാലു വലിയ സ്പൂൺ

3. വെള്ളം – ഒന്നേമുക്കാൽ കപ്പ്

4. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ ഏത്തപ്പഴം ഓരോന്നും രണ്ടായി മുറിച്ച്, ഓരോ കഷണവും രണ്ടായി പിളർന്നു വയ്ക്കണം.

∙ ഒരു ബൗളിൽ രണ്ടാമത്തെ േചരുവ യോജിപ്പിച്ച് വയ്ക്കുക.

∙ ഇതിലേക്കു വെള്ളം അൽപാൽപം വീതം േചർത്ത് കട്ടിയുള്ള മാവു തയാറാക്കണം.

∙ എണ്ണ ചൂടാക്കി ഓരോ കഷണം ഏത്തപ്പഴവും മാവിൽ മുക്കി, ചൂടായ എണ്ണയിലിട്ട് കരുകരുപ്പായി വറുത്തു കോരുക.

Leave a Reply

Your email address will not be published. Required fields are marked *