1 December, 2020
മധുരക്കിഴങ്ങു ബോണ്ട

1. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
പച്ചമുളക് – രണ്ട്
ഇഞ്ചി – ഒരിഞ്ചു കഷണം
ഉപ്പ് – പാകത്തിന്
2. നാരങ്ങാനീര് – ഒരു െചറിയ സ്പൂൺ
പഞ്ചസാര – ഒരു നുള്ള്
3. മധുരക്കിഴങ്ങു വേവിച്ചുടച്ചത് – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
4. കടലമാവ് – അരക്കപ്പ്
അരിപ്പൊടി – ഒരു വലിയ സ്പൂൺ
5. ഉപ്പ് – പാകത്തിന്
കായംപൊടി – കാൽ െചറിയ സ്പൂൺ
6. എണ്ണ – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ചു തരുതരുപ്പായി ചമ്മന്തിക്കെന്ന പോലെ അരച്ച്, നാരങ്ങാനീരും പഞ്ചസാരയും േചർത്തു വയ്ക്കുക.
∙ മധുരക്കിഴങ്ങ് വേവിച്ചുടച്ചതും ഉപ്പും േചർത്തു നന്നായി യോജിപ്പിച്ചു െചറിയ ഉരുളകളാക്കുക.
∙ ഓരോ ഉരുളയും കൈവെള്ളയിൽ വച്ചു മെല്ലേ പരത്തി ഉള്ളിൽ അൽപം ചട്നി മിശ്രിതം വച്ചു വീണ്ടും ഉരുട്ടി മാറ്റിവയ്ക്കണം.
∙ അരിപ്പൊടിയും കടലമാവും പാകത്തിനു വെള്ളം േചർത്തു കുറുകെ കലക്കണം. ഇതിൽ ഉപ്പും കായംപൊടിയും േചർത്തിളക്കിയ ശേഷം ഒരു െചറിയ സ്പൂൺ എണ്ണയും േചർത്തു നന്നായി അടിച്ചു യോജിപ്പിക്കുക.
∙ ഓരോ ഉരുളയും തയാറാക്കിയ മാവിൽ മുക്കി ചൂടായ എ ണ്ണയിൽ വറുത്തു കോരി ചൂടോടെ വിളമ്പാം.