"> തുർക്കി പത്തിരി | Malayali Kitchen
HomeRecipes തുർക്കി പത്തിരി

തുർക്കി പത്തിരി

Posted in : Recipes on by : Annie S R

1. ൈമദ – നാലു കപ്പ്

വനസ്പതി – ഒരു വലിയ സ്പൂൺ

ഉപ്പ്, െവള്ളം – പാകത്തിന്

2. ചിക്കന്‍ മിൻസ് – രണ്ടു കപ്പ്

ഉപ്പ്, മഞ്ഞൾപ്പൊടി – പാകത്തിന്

വെള്ളം – രണ്ടു കപ്പ്

3. മുളകുപൊടി – ഒരു െചറിയ സ്പൂൺ

4. വെളിച്ചെണ്ണ – പാകത്തിന്

5. സവാള – മൂന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – അഞ്ച്, അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6. മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ഗരംമസാലപ്പൊടി – അര െചറിയ സ്പൂൺ

7. മുട്ട – രണ്ട്

8. കടുക് – ഒരു െചറിയ സ്പൂൺ

ഉഴുന്നുപരിപ്പ് – ഒരു െചറിയ സ്പൂൺ

9. ചുവന്നുള്ളി അരിഞ്ഞത് – കാൽ കപ്പ്

പച്ചമുളക് – നാല്, അരിഞ്ഞത്

കറിവേപ്പില – മൂന്നു തണ്ട്

ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

10. റവ വറുത്തത് – ഒരു കപ്പ്

11. മല്ലിയില – ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ചു ചപ്പാത്തിപ്പരുവത്തിൽ‌ കുഴച്ചു വയ്ക്കുക.

∙ രണ്ടാമത്തെ േചരുവ യോജിപ്പിച്ചു വേവിക്കുക. ചിക്കൻ വെന്ത വെള്ളം (സ്റ്റോക്ക്) അരിച്ചെടുത്തു മാറ്റിവയ്ക്കുക. വെന്ത ചിക്കനിൽ മുളകുപൊടി പുരട്ടി അൽപം എണ്ണയിൽ വഴറ്റി മാറ്റിവയ്ക്കുക.

∙ പാനിൽ അൽപം എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റണം. ഇതിലേക്കു ചിക്കനും ആറാമത്തെ േചരുവയും േചർത്തിളക്കി വാങ്ങി മാറ്റി വയ്ക്കുക. ഇതാണ് ചിക്കൻ ഫില്ലിങ്.

∙ മുട്ട പുഴുങ്ങി കഷണങ്ങളാക്കി വയ്ക്കണം.

∙ പാനിൽ എണ്ണ ചൂടാക്കി കടുകും ഉഴുന്നുപരിപ്പും മൂപ്പിച്ച ശേഷം ഒമ്പതാമത്തെ േചരുവ േചർത്തു വഴറ്റുക. ഇതിലേക്കു ചിക്കൻ സ്റ്റോക്ക് േചർത്തു തിളപ്പിക്കുക. തിളയ്ക്കുമ്പോൾ റവ അൽ‌പാല്‍പം വീതം േചർത്തു ചെറുതീയിൽ വച്ചു കട്ടകെട്ടാതെ വേവിച്ചെടുക്കണം. മല്ലിയില ചേർത്തു വാങ്ങി വയ്ക്കുക. ഇതാണ് റവ ഫില്ലിങ്.

∙ ഇനി കുഴച്ചുവച്ച മാവിൽ നിന്നു ചെറുനാരങ്ങ വലുപ്പത്തിൽ ആറ് ഉരുളകളെടുത്ത് പൂരി വലുപ്പത്തിൽ പരത്തണം. ഓരോ പൂരിയുടെയും നടുവിൽ ചിക്കൻ ഫില്ലിങ് അൽപം വച്ച് ഒരു കഷണം മുട്ടയും വയ്ക്കുക. ഇനി എല്ലാ വശവും കൂട്ടിപ്പിടിച്ചു കിഴി പോലെയാക്കി ചൂടായ എണ്ണയിൽ വറുത്തു കോരി വയ്ക്കണം.

∙ ഇനി ആദ്യം പരത്തിയ പൂരിയെക്കാൾ വലുപ്പത്തിൽ ആറ് ഉരുള മാവു പരത്തി ഓരോന്നിനും നടുവിൽ ഓരോ വലിയ സ്പൂൺ റവ ഫില്ലിങ് വയ്ക്കുക. ഇതിൽ വറുത്ത വച്ചിരി ക്കുന്ന കിഴി ഒരെണ്ണം വച്ച് വശങ്ങൾ കൂട്ടിപ്പിടിച്ചു കിഴി പോലെയാക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക.

∙ ഇനി വീണ്ടും മാവിൽ നിന്ന് അൽപം കൂടി വലിയ ഉരുളയെടുത്തു രണ്ടാമത്തെ ചപ്പാത്തിയെക്കാൾ വലുപ്പത്തിൽ പരത്തുക.

∙ അതിൽ ചിക്കൻ ഫില്ലിങ് വച്ച്, അതിനു മുകളിൽ വറുത്തു വച്ചിരിക്കുന്ന വലിയ കിഴി വച്ച് വശങ്ങൾ കൂട്ടിപ്പിടിച്ച് മുകളിലേക്ക് ആക്കി അധികമുള്ള ഭാഗം പിച്ചി മാറ്റിക്കളയണം.

∙ ഇതു ചൂടായ എണ്ണയിലിട്ട് ഇളംബ്രൗൺ നിറത്തിൽ വറുത്തു കോരുക.

Leave a Reply

Your email address will not be published. Required fields are marked *