1 December, 2020
നാടന്‍ ഞണ്ട് മസാല

ആവശ്യമുള്ള സാധനങ്ങള്‍
ഞണ്ട്- ആറ് എണ്ണം
സവാള അരിഞ്ഞത്- രണ്ടെണ്ണം
ചെറിയ ഉള്ളി- അരക്കപ്പ്
ഇഞ്ചി- ഒരു കഷ്ണം
വെളുത്തുള്ളി-അല്പം
തക്കാളി- ഒന്ന്
പച്ചമുളക്- മൂന്നെണ്ണം
മുളക് പൊടി- ഒന്നര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
ഗരം മസാല- മുക്കാല്‍ ടീസ്പൂണ്‍
കുടംപുളി- ഒരു വലിയ കഷ്ണം
ഉപ്പ്- പാകത്തിന്
കറിവേപ്പില- പാകത്തിന്
വെള്ളം- രണ്ട് കപ്പ്
വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഞണ്ട് വൃത്തിയാക്കി രണ്ടായി മുറിച്ചെടുക്കാം. ചട്ടിയില്‍ ഞണ്ടും മുളക് പൊടിയും മല്ലിപ്പൊടിയും മഞ്ഞള്‍പ്പൊടിയും കുടംപുളിയും ഉപ്പും ഇട്ട് ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കാം. വെന്ത് ചാറ് കുറുകി വരുമ്പോള്‍ തീ ഓഫാക്കാം.
ചീനച്ചട്ടിയില്‍ അല്പം എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചിസ ചെറിയ ഉള്ളി, സവാള, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റാം. ഇതിലേക്ക് വേവിച്ച വെച്ച ഞണ്ട് ഒഴിക്കാം. പിന്നീട് അല്പസമയം തിളപ്പിക്കാവുന്നതാണ്. ഇത് ചെറു തീയില്‍ വേവിച്ചെടുക്കാം. ചാറ് ആവശ്യത്തിന് വറ്റി പാകമാവുമ്പോള്‍ തീ ഓഫ് ചെയ്യാം. നല്ല സ്വാദിഷ്ഠമായ ഞണ്ട് മസാല റെഡി.