"> കുട്ടികൾക്കായിതാ ഒരു കിടിലൻ വിഭവം | Malayali Kitchen
HomeRecipes കുട്ടികൾക്കായിതാ ഒരു കിടിലൻ വിഭവം

കുട്ടികൾക്കായിതാ ഒരു കിടിലൻ വിഭവം

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

വേവിച്ച് ഉടച്ചുവച്ച സ്വീറ്റ് കോൺ- 1 കപ്പ്
പുഴുങ്ങി ​ഗ്രേറ്റ് ചെയ്തുവച്ച മധുരക്കിഴങ്ങ് – രണ്ട്
സ്പ്രിങ് ഒനിയൻ- രണ്ട്
മല്ലിയില- രണ്ടു ടേബിൾ സ്പൂൺ
ചുവന്നമുളക് – ഒരെണ്ണം
ഫ്ളാക്സ് സീഡ് പൗഡർ- ഒന്നരടേബിൾ സ്പൂൺ
ബ്രെഡ് പൊടിച്ചത്- അരകപ്പ്
ഗ്രേറ്റ് ചെയ്ത ചീസ്- ഒരുകപ്പ് ​

തയ്യാറാക്കുന്നവിധം

ഒരു പാത്രത്തിൽ വേവിച്ച് ഉടച്ചുവച്ച സ്വീറ്റ് കോൺ എടുത്തുവെക്കുക. ശേഷം ഇതിലേക്ക് മധുരക്കിഴങ്ങ് ചേർക്കാം. ഇനി നന്നായി അരിഞ്ഞുവച്ച സ്പ്രിങ് ഒനിയൻ, മല്ലിയില, ചുവന്നമുളക് അരിഞ്ഞത്, ഫ്ളാക്സ് സീഡ് പൗഡർ, ബ്രെഡ് പൊടിച്ചത്, ഗ്രേറ്റ് ചെയ്ത ചീസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പും ചേർക്കണം. ഒട്ടിപ്പിടിക്കാതിരിക്കാൻ കയ്യിൽ അൽപം എണ്ണ പുരട്ടുക. ശേഷം മിശ്രിതം ചെറുതായി കുഴച്ചെടുത്ത് ത്രികോണാകൃതിയിൽ പരത്തുക. എണ്ണയൊഴിച്ച് മിതമായി മൊരിച്ചെടുക്കാം. മറുവശവും മൊരിയിച്ചതിനു ശേഷം വാങ്ങിവെക്കാം.

Leave a Reply

Your email address will not be published. Required fields are marked *