2 December, 2020
കടച്ചക്ക തേങ്ങാപ്പാൽ വറ്റിച്ചത്

1. കടച്ചക്ക – മുക്കാൽ കിലോ
2. തേങ്ങ – ഒന്ന്, ചുരണ്ടിപ്പിഴിഞ്ഞെടുത്ത
ഒന്നും രണ്ടും പാൽ – ഒാരോ കപ്പ് വീതം
3. ഉപ്പ് – പാകത്തിന്
4. വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്
5. കടുക് – ഒരു െചറിയ സ്പൂൺ
6. ചുവന്നുള്ളി അരിഞ്ഞത് – രണ്ടു െചറിയ സ്പൂൺ
വറ്റൽമുളക് – നാല്, രണ്ടായി മുറിച്ചത്
കറിവേപ്പില – ഒരു തണ്ട്
ചമ്മന്തിക്ക്
7. വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
8. വറ്റൽമുളക് – 15
9. ചുവന്നുള്ളി – ഒരു കപ്പ്
വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙കടച്ചക്ക തൊലി െചത്തി കഷണങ്ങളാക്കി രണ്ടാം പാലും ഉപ്പും േചർത്തു വേവിക്കുക.
∙ വെന്തു തുടങ്ങുമ്പോൾ ഒന്നാം പാൽ േചർത്തു വറ്റിച്ചെടുക്കണം. ഉണങ്ങിപ്പോകരുത്.
∙വെളിച്ചെണ്ണ ചൂടാക്കി കടുകു താളിച്ച ശേഷം ആറാമത്തെ േചരുവ േചർത്തു മൂപ്പിച്ചതു കടച്ചക്കയുടെ മുകളിൽ ഒഴിച്ചിളക്കി മുളകു ചുട്ട ചമ്മന്തിക്കൊപ്പം വിളമ്പാം.
∙ചമ്മന്തി തയാറാക്കാൻ വെളിച്ചെണ്ണ ചൂടാക്കി വറ്റൽമുളതു ചേർത്തു വറുത്തു കോരുക.
∙വറുത്ത വറ്റൽമുളകും ചുവന്നുള്ളിയും പുളിയും ഉപ്പും േചർത്തു നന്നായി ചതച്ചു വറുത്തു വച്ചിരിക്കുന്ന വെളിച്ചെണ്ണയും േചർത്തു നന്നായി യോജിപ്പിക്കുക.