"> നേന്ത്രപ്പഴം ഇടിയപ്പം | Malayali Kitchen
HomeRecipes നേന്ത്രപ്പഴം ഇടിയപ്പം

നേന്ത്രപ്പഴം ഇടിയപ്പം

Posted in : Recipes on by : Sukanya Suresh

`ചേരുവകൾ

നേന്ത്രപ്പഴം പഴുത്തത് – 2
പഞ്ചസാര – 3 ടേ. സ്പൂൺ
ഏലയ്ക്കാ – 4
ഗോതമ്പ് പൊടി – 5 – 6 ടേ. സ്പൂൺ
തേങ്ങ ചിരകിയത് – ആവശ്യത്തിലുമധികം
ഉപ്പ് – ഒരു നുള്ള്
നെയ്യ് / എണ്ണ – 1 ടീ. സ്പൂൺ

തയ്യാറാക്കുന്ന വിധം

നേന്ത്രപ്പഴം ഇടിയപ്പം.▪പഞ്ചസാരയും ഏലയ്ക്കയുടെ കുരു മാത്രം മിക്സിയിൽ നല്ലപോലെ പൊടിച്ച് മാറ്റിവയ്ക്കുക.പഴം നല്ലപോലെ ആവിയിൽ വേവിച്ച് കുരുവും നാരും കളഞ്ഞ് മിക്സിയിലടിച്ചെടുക്കുക.
ഇതിലേക്ക് ഗോതമ്പ് പൊടി, പകുതി പഞ്ചസാര, ഉപ്പ് എന്നിവയിട്ട് കുഴച്ചെടുക്കുക. ഗോതമ്പ് പൊടി ആദ്യം 4 ടേ. സ്പൂൺ ഇട്ട് കുഴയ്ക്കുക ആവശ്യമെങ്കിൽ കുറേശ്ശെ ഇട്ട് ഇട്ടിയപ്പത്തിനാവശ്യമായ മയത്തിൽ കുഴച്ചെടുക്കുക.
ഇതിലേക്ക് നെയ്യിട്ട് ഒന്നൂടെ കുഴച്ച് മാറ്റി വയ്ക്കുക.ചിരകിയ തേങ്ങയിൽ ബാക്കി പഞ്ചസാര തിരുമ്മി ചേർക്കുക.ഇനി തേങ്ങേടെ ലേയറിട്ട് ഇടിയപ്പം ഉണ്ടാക്കി എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *