"> ഉലുവാ ചിക്കൻ | Malayali Kitchen
HomeRecipes ഉലുവാ ചിക്കൻ

ഉലുവാ ചിക്കൻ

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

ചിക്കൻ : 500 gm
സവാള : 2
തക്കാളി : 4
ഇഞ്ചി – a small piece
വെളുത്തുള്ളി – 5 pods
പച്ചമുളക് – 5
മുളക് പൊടി – 1 tablespoon
മല്ലിപ്പൊടി – 1 teaspoon
കുരുമുളക് പൊടി -1 teaspoon
ഉലുവ പൊടി – 1 tablespoon
കറിവേപ്പില -12-15 sprigs
വെളിച്ചെണ്ണ
ഉപ്പ്

ഉണ്ടാക്കുന്ന വിധം :

പാനിൽ എണ്ണയൊഴിച്ചു ചൂടായി കഴിഞ്ഞാൽ ചെറുതായി അരിഞ്ഞു വെച്ച , അല്ലെങ്കിൽ ചതച്ച ഇഞ്ചി , വെളുത്തുള്ളി , രണ്ടായി കീറിയ പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക . അതിലേക്കു അരിഞ്ഞു വെച്ച സവാള ചേർത്ത് ഏറെക്കുറെ ബ്രൗൺ നിറമാവുന്നതു വരെ വഴറ്റുക .ഇതിലേക്ക് നുറുക്കിയ തക്കാളി ചേർത്ത് വഴറ്റി അൽപനേരം
അടച്ചു വെക്കുക . അതിനു ശേഷം തുറന്നു മസാലപ്പൊടികൾ ഒന്നൊന്നായി ചേർത്തു( ഉലുവപ്പൊടി ഒഴികെ ) , കഴുകി വെച്ച ചിക്കൻ കഷ്ണങ്ങളും ചേർത്ത് യോജിപ്പിച്ചു ഒരു അര കപ്പു വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് അടച്ചു ചെറുതീയിൽ വേവിക്കണം .
ഉലുവ വെളിച്ചെണ്ണയിൽ ഒന്ന് ചൂടാക്കിയ ശേഷം വേണം പൊടിക്കാൻ . ചിക്കൻ വെന്തു കഴിഞ്ഞാൽ ഉലുവപ്പൊടി ചേർത്ത് നന്നായി ഇളക്കിയ ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുത്ത കറിവേപ്പില ചേർത്ത ശേഷം വീണ്ടും അടച്ചു വെക്കുക . ഇരിക്കുന്തോറും സ്വാദേറിവരുന്ന ഒരു വിഭവമാണ് കേട്ടോ . കഴിച്ചാൽ ഒരിക്കലും മടുപ്പു തോന്നാത്ത ഈ ഐറ്റം ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ ഇടം വലം നോക്കാതെ ഇത് മാത്രമേ ഉണ്ടാക്കൂ എന്ന് മാത്രം!!

Leave a Reply

Your email address will not be published. Required fields are marked *