"> ചെമ്മീൻ സ്റ്റ്യൂ | Malayali Kitchen
HomeRecipes ചെമ്മീൻ സ്റ്റ്യൂ

ചെമ്മീൻ സ്റ്റ്യൂ

Posted in : Recipes on by : Annie S R

1.വെളിച്ചെണ്ണ – പാകത്തിന്

2.ചുവന്നുള്ളി – എട്ട്, അരിഞ്ഞത്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

വറ്റൽമുളക് – രണ്ട്, അരിഞ്ഞത്

3.ചെമ്മീൻ – കാൽ കിലോ

4.ഉപ്പ് – പാകത്തിന്

ഫിഷ് മസാലപൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

5.തേങ്ങാപ്പാൽ – ഒരു കപ്പ്

6.കശുവണ്ടിപ്പരിപ്പ് അരച്ചത് – ഒരു വലിയ സ്പൂൺ

7.കശുവണ്ടിപ്പരിപ്പ്, മല്ലിയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ചുവന്നുള്ളി ചേർത്തു വഴറ്റണം. ഇതിലേക്കു മുളകു രണ്ടും ചേർത്തു രണ്ടു മിനിറ്റ് വഴറ്റുക. ചെമ്മീനും ചേർത്തു മെല്ലേ വഴറ്റിയശേഷം നാലാമത്തെ ചേരുവ ചേർത്തിളക്കണം.

മസാല മണം വരുമ്പോൾ അരക്കപ്പ് തേങ്ങാപ്പാൽ ചേർത്തിളക്കി ചെമ്മീൻ വേവിക്കണം. ബാക്കിയുള്ള തേങ്ങാപ്പാലിൽ കശുവണ്ടി അരച്ചതും ചേർത്തിളക്കി തിളയ്ക്കുന്ന കൂട്ടിലേക്ക് ഒഴിച്ചിളക്കി വാങ്ങുക. കശുവണ്ടിപ്പരിപ്പും മല്ലിയിലയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *