"> ഭയ്ഗൺ കാ സാലൻ | Malayali Kitchen
HomeRecipes ഭയ്ഗൺ കാ സാലൻ

ഭയ്ഗൺ കാ സാലൻ

Posted in : Recipes on by : Annie S R

1. എള്ള് – കാൽ െചറിയ സ്പൂൺ

കശുവണ്ടിപ്പരിപ്പ് – ഒരു വലിയ സ്പൂൺ

തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്

2. എണ്ണ – രണ്ടു വലിയ സ്പൂൺ

3. വഴുതനങ്ങ – കാൽ കിലോ

4. ഉലുവ – കാൽ െചറിയ സ്പൂൺ

ജീരകം – കാൽ ചെറിയ സ്പൂൺ

കടുക് – കാൽ ചെറിയ സ്പൂൺ

വറ്റൽമുളക് – മൂന്ന്

കറിവേപ്പില – നാലു തണ്ട്

5. സവാള – ഒരു വലുത്, അരിഞ്ഞത്

6. ഇഞ്ചി–വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ

7. മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ജീരകംപൊടി – അര െചറിയ സ്പൂൺ

8. തൈര് – രണ്ടു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ എണ്ണ ചേർക്കാതെ, അധികം മൂക്കാതെ വറുത്ത്, അൽപം വെള്ളം േചർത്ത് കുഴമ്പുപരുവത്തിൽ അരച്ചെടുക്കണം.

∙ എണ്ണ ചൂടാക്കി വഴുതനങ്ങ അറ്റം വിട്ടു പോകാതെ നീളത്തിൽ പിളർന്നതു ചേർത്തു വറുത്തെടുക്കണം.

∙ മറ്റൊരു പാനില‍്‍ എണ്ണ ചൂടാക്കി നാലാമത്തെ േചരുവ മൂപ്പിച്ച ശേഷം സവാള ചേർത്തു വഴറ്റുക.

∙ വഴന്ന ശേഷം ഇഞ്ചിÐവെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കി നന്നായി മൂത്ത ശേഷം ഏഴാമത്തെ േചരുവ േചർത്തിളക്കി വഴറ്റണം.

∙ മസാലയുടെ പച്ചമണം മാറുമ്പോൾ വറുത്ത് അരച്ചു വച്ചിരിക്കുന്ന തേങ്ങ മിശ്രിതം ചേർത്തിളക്കുക. അരപ്പിന്റെ പാത്രം കഴുകിയെടുത്ത വെള്ളവും േചർത്തു െചറുതീയിൽ തിളപ്പിക്കുക.

∙ എണ്ണ തെളിയുമ്പോൾ വറുത്തു വച്ചിരിക്കുന്ന വഴുതനങ്ങ േചർത്തിളക്കുക.

∙ അൽപനേരം ചൂടാക്കിയ ശേഷം തൈരു ചേർത്തിളക്കി വാങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *