2 December, 2020
ബീറ്റ്റൂട്ട്- ക്യാരറ്റ് കഞ്ഞി

ചേരുവകള്‍
ക്യാരറ്റ് – തൊലി കളഞ്ഞ് മുറിച്ചുവച്ചത് അഞ്ചെണ്ണം
ബീറ്റ്റൂട്ട് – തൊലി കളഞ്ഞ് കനമില്ലാതെ അരിഞ്ഞത് രണ്ടെണ്ണം
വെള്ളം – പത്ത് കപ്പ്
മുളകുപൊടി – ഒടു ടീസ്പൂണ്‍
കടുക് പൊടി – രണ്ട് ടീസ്പൂണ്‍
ബ്ലാക്ക് സാള്‍ട്ട് – ആവശ്യത്തിന്
റൈ പൗഡര്‍ – അഞ്ച് ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം…
എല്ലാ ചേരുവകളും കൂടി ഒരു സെറാമിക്/ ഗ്ലാസ് ജാറില്‍ ചേര്‍ത്ത് യോജിപ്പിച്ച് വയ്ക്കുക. ഇനിയിത് നന്നായി അടച്ച് അഞ്ച് ദിവസത്തേക്ക് വെയില് പതിക്കുന്ന തരത്തില്‍ വയ്ക്കുക. ദിവസത്തില്‍ ഒരിക്കലോ അല്ലെങ്കില്‍ രണ്ട് തവണകളായോ അടപ്പ് തുറന്ന് ഇവയെ ഒന്ന് ഇളക്കിക്കൊടുക്കണം. അഞ്ച് ദിവസം കഴിഞ്ഞ് രുചിച്ചുനോക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ സംഗതി തയ്യാറായെന്ന് മനസിലാക്കാം. ഇത് ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ കൂടി സഹായകമാകുന്നൊരു വിഭവമാണ്.