"> ചാമ്പയ്ക്ക വൈൻ | Malayali Kitchen
HomeRecipes ചാമ്പയ്ക്ക വൈൻ

ചാമ്പയ്ക്ക വൈൻ

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

ചാമ്പയ്ക്ക
പഞ്ചസാര
യീസ്റ്റ്.

തയാറാക്കുന്ന വിധം

ചാമ്പക്ക കഴുകി വൃത്തിയാക്കി കുരു കളഞ്ഞു വെള്ളം വയ്ക്കുക. ഒരു കിലോ ചാമ്പക്കയ്ക്ക് അര കിലോ മുതൽ 1 കിലോ വരെ പഞ്ചസാര ഉപയോഗിക്കാം. ഭരണിയിൽ ചാമ്പക്കയും പഞ്ചസാരയും ഇട്ടശേഷം തിളച്ച വെള്ളം നിറച്ച് ഒഴിക്കുക. വെള്ളത്തിന്റെ ചൂട് ആറുമ്പോൾ യീസ്റ്റ് ലായനി ഒഴിക്കണം. (ഒരു കപ്പ് വെള്ളത്തിൽ 2 സ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ യീസ്റ്റും കലക്കി 3 മണിക്കൂർ വച്ചതിനുശേഷമുള്ള ലായനി). നന്നായി ഇളക്കി ഭരണി കെട്ടിവയ്ക്കണം. എല്ലാ ദിവസവും ഭരണി തുറന്ന് ഇളക്കാം. 15 ദിവസത്തിനുശേഷം മുകളിൽ അടിഞ്ഞുകൂടിയ ഭാഗം തവി ഉപയോഗിച്ച് അരിച്ചുമാറ്റിയശേഷം 3 ദിവസം അനക്കം തട്ടാതെ വയ്ക്കണം. 3 ദിവസത്തിനുശേഷം ചെറിയ ട്യൂബ് ഉപയോഗിച്ച് ഭരണിയിൽ നിന്നു ചെറിയ കുപ്പികളിലേക്കു വൈൻ പകർത്താം. * (ഭരണിയിൽ നിന്നു നേരിട്ടു കുപ്പിയിലേക്കു പകർത്തിയാൽ വൈനിൽ മട്ടു കലരാം).

Leave a Reply

Your email address will not be published. Required fields are marked *