2 December, 2020
മിക്സഡ് ഫ്രൂട്ട്സും വെജിറ്റബിൾ സേമിയ കേസരിയും

ചേരുവകൾ
വെർമസിലി – 1¼ കപ്പ്
പാൽ – 2 കപ്പ്
നെയ്യ് – 2 ടേബിൾ സ്പൂൺ
പഞ്ചസാര – ¼ കപ്പ്
കാരറ്റ് ചീകിയത് – 1½ ടേബിൾ സ്പൂൺ
മത്തങ്ങ ചീകിയത് – 1½ ടേബിൾ സ്പൂൺ
ഈന്തപ്പഴം അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
ആപ്പിൾ അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
ഏത്തപ്പഴം അരിഞ്ഞത് – 1½ ടേബിൾ സ്പൂൺ
പൈനാപ്പിൾ അരിഞ്ഞത്(വേവിച്ചത്) – 1½ ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി – ½ ടീസ്പൂൺ
കശുവണ്ടി – 1 ടേബിൾ സ്പൂൺ
ഉണക്ക മുന്തിരി – 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി (നിറത്തിന്) – ¼ ടീസ്പൂൺ
തയാറാക്കുന്ന വിധം
നുറുക്കിയ സേമിയ നെയ്യിൽ വറുത്ത് മാറ്റി വയ്ക്കുക.
എല്ലാ പച്ചക്കറികളും പഴങ്ങളും കശുണ്ടിയും ഉണക്കമുന്തിരിയും നെയ്യിൽ വഴറ്റിയ ശേഷം പഞ്ചസാര ചേർത്ത് ഉരുകി, വറുത്ത സേമിയ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക.
സേമിയ വേവാൻ ആവശ്യമായ പാൽ ചേർത്ത് ഇളക്കി യോജിപ്പിച്ച് കുറുകി പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഏലയ്ക്കാപ്പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവയും ചേർത്ത് വരട്ടിയെടുക്കുക.
നെയ്യ് തടവിയ ഒരു പാത്രത്തിൽ സേമിയ കേസരി നിരത്തി തണുത്തശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.
രുചികരമായ മിക്സഡ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ സേമിയ കേസരി മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടും.