"> ചിക്കൻ പാഡ് തായി | Malayali Kitchen
HomeRecipes ചിക്കൻ പാഡ് തായി

ചിക്കൻ പാഡ് തായി

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ:

തായ് റൈസ് നൂഡിൽസ് (പാക്കറ്റിൽ പറയുന്ന പോലെ വേവിച്ച് എടുക്കുക)
ചിക്കൻ ബ്രെസ്റ്റ് – 1
കാരറ്റ് – 1
സവാള – ഒരെണ്ണം (1 സെന്റീമീറ്റർ വീതിയിൽ അരിഞ്ഞത്)
ഗ്രീൻ ഒനിയൻ (Scallion)– ഒരെണ്ണം ഒരു ഇഞ്ച് നീളത്തിൽ അരിഞ്ഞത്
വെളുത്തുള്ളി അല്ലി – 3 എണ്ണം
മുട്ട – 3
ഡാർക്ക് സോയ സോസ് – 1 ടേബിൾസ്പൂൺ
ലൈറ്റ് സോയ് സോസ് – 2 ടേബിൾസ്പൂൺ
ഫിഷ് സോസ് – 1 ടേബിൾസ്പൂൺ
ചൈനീസ് റൈസ് കുക്കിങ് വൈൻ – 2 ടേബിൾസ്പൂൺ
തായ് ചില്ലി സോസ് (Sriracha) – 3 ടേബിൾസ്പൂൺ
പീനട്ട് ബട്ടർ – 1 ടേബിൾസ്പൂൺ
പഞ്ചസാര – 1 1/2 ടേബിൾസ്പൂൺ
റെഡ് പെപ്പർ ഫ്ലെയ്ക്സ് – 1 ടേബിൾസ്പൂൺ
എണ്ണ – 3 ടേബിൾസ്പൂൺ
ഉപ്പ് – 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

1. ചിക്കൻ ബ്രസ്റ്റ് നേർത്ത കഷണങ്ങളാക്കി മുറിക്കുക.

2. ഒരു ബൗളിൽ ഡാർക്ക് സോയ സോസ്, ലൈറ്റ് സോയ സോസ്, ഫിഷ് സോസ്, ചൈനീസ് റൈസ് കുക്കിങ് വൈൻ, ചില്ലി സോസ്, പീനട്ട് ബട്ടർ, ഷുഗർ, റെഡ് പെപ്പർ ഫ്ലെയ്ക്സ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം.

3. ചൂടാക്കിയ ഒരു പാനിൽ 3 ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക, എണ്ണ ചൂടാകുമ്പോൾ ചെറുതായ് അരിഞ്ഞ വെളുത്തുള്ളി ഒരു മിനിറ്റുനേരം നല്ല തീയിൽ ഇളക്കണം.

4. അതിനു ശേഷം നുറുക്കി വച്ചിരിക്കുന്ന ചിക്കനും രണ്ടു നുള്ളു ഉപ്പും ചേർത്ത് വേവിച്ചെടുക്കണം.

5. വെന്തുവരുന്ന ചിക്കൻ പാനിന്റെ വശങ്ങളിലേക്ക് നീക്കിയ ശേഷം അതിനു നടുക്കായി കാരറ്റ് ഇട്ടു നന്നായി ഇളക്കണം (2 – 3 മിനിറ്റ്).

6. അതിനു ശേഷം ഉള്ളിയും കുറച്ച് ഉപ്പും ചേർത്ത് 2 – 3 മിനിറ്റ് (തീ കൂട്ടി) ഇളക്കണം.

7. ഇത് വീണ്ടും പാനിന്റെ വശങ്ങളിലേക്ക് നീക്കിയ ശേഷം അതിനു നടുക്കായി മുട്ടയും ഉപ്പും ചേർത്ത് ഇളക്കണം (മുട്ടയും ഉപ്പും മാത്രം) പിന്നെ എല്ലാം കൂടി മിക്സ് ചെയ്യണം.

8. തീ കുറച്ചതിനു ശേഷം നേരത്തെ തയാറാക്കി വച്ചിരുന്ന സോസ് പാനിലേക്കൊഴിച്ചു നന്നായി മിക്സ് ചെയ്യണം.

9. അതിനു ശേഷം നൂഡിൽസ് ഇട്ടു നന്നായി മിക്സ് ചെയ്യണം. അവസാനമായി ഗ്രീൻ ഒനിയൻ ചേർത്ത് നന്നായി ഇളക്കണം.

Leave a Reply

Your email address will not be published. Required fields are marked *