2 December, 2020
മിൽക്ക് ബ്രഡ്

ചേരുവകൾ
ബ്രഡ് – 3 എണ്ണം ചതുരത്തിൽ മുറിച്ചത്
പാൽ -1 കപ്പ്
മിൽക്ക് മെയ്ഡ് – 3 ടീ സ്പൂൺ
വെളിച്ചെണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഫ്രൈയിങ് പാനിൽ ചൂടായ വിളിച്ചെണ്ണയിൽ ബ്രഡ് കഷണങ്ങൾ മൊരിച്ചെടുക്കുക. എണ്ണ ബ്രഡ് മുങ്ങാൻ പാകത്തിന് ഒഴിക്കരുത് കരിഞ്ഞു പോകും. മൊരിച്ചെടുത്ത ശേഷം മാറ്റിവയ്ക്കുക.
പാൽ ഇളക്കി തിളപ്പിക്കുക. അതിലേക്ക് മിൽക്ക് മെയ്ഡ് ഇട്ട് വീണ്ടും ഇളക്കുക. തിളച്ച ശേഷം ഒന്നുകൂടി കുറുക്കി എടുക്കുക. ഒരു ബൗളിലേക്ക് മാറ്റിയശേഷം അതിലേക്ക് മൊരിച്ചെടുത്ത ബ്രഡ് കഷണങ്ങൾ ഇട്ട് കഴിക്കാം.