3 December, 2020
ചക്ക ചില്ലി

ചേരുവകള്‍
ഇടിചക്ക – ഒരു വലിയ ബൗൾ (കഷ്ണങ്ങളാക്കി അരിഞ്ഞത്)
പച്ചമുളക് – 4 എണ്ണം
ഇഞ്ചി – ഒരു കഷ്ണം
വെളുത്തുള്ളി – ഒരു തുടം
കറിവേപ്പില – 3 തണ്ട്
ജീരകം (വലുത്, ചെറുത്) – 1/2 ടീസ്പൂൺ വീതം
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂൺ
മുളകുപൊടി – മൂന്ന് ടേബിള്‍സ്പൂൺ
മല്ലിപ്പൊടി – ഒരു ടേബിള്‍സ്പൂൺ
പത്തിരിപ്പൊടി – ഒരു ടേബിള്‍സ്പൂൺ
വിനാഗിരി – രണ്ട് സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചക്ക പുറം തൊലി ചെത്തി കളഞ്ഞ് ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ചത് വൃത്തിയായി കഴുകി മാറ്റി വയ്ക്കുക.
പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, ജീരകം എന്നിവ ഒന്നിച്ച് അരച്ചെടുത്ത് മാറ്റി വയ്ക്കുക.
ഒരു പാത്രത്തിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, പത്തിരിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക . ഇതിലേക്ക് നേരത്തെ അരച്ചെടുത്ത അരപ്പ് ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം രണ്ട് സ്പൂൺ വിനാഗിരി കൂടി ചേര്‍ത്ത് യോജിപ്പിക്കുക. കഷ്ണങ്ങളാക്കി മുറിച്ച് വച്ചിട്ടുള്ള ചക്ക ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോള്‍ ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ചക്ക ഇട്ടുകൊടുത്ത് നന്നായി വറുത്ത് എടുക്കാം . അവശ്യമെങ്കിൽ പച്ചമുളക്, കറിവേപ്പില എന്നിവ എണ്ണയില്‍ താളിച്ചു ചേർക്കാവുന്നതാണ്. ചൂടോടെ വിളമ്പാം.