3 December, 2020
ബനാന ഹൽവ

ചേരുവകൾ
പഴം – 5 എണ്ണം
നെയ്യ് – മുക്കാൽ കപ്പ്
പഞ്ചസാര പൊടിച്ചത് – മുക്കാൽ കപ്പ്
ഉണക്കപ്പഴങ്ങൾ – 3 സ്പൂൺ
ഏലയ്ക്ക പൊടിച്ചത് – കാൽ ടീ സ്പൂൺ
ഡെസിക്കേറ്റഡ് കോക്കനട്ട് – ഒന്നര കപ്പ്
കോൺഫ്ളോർ – അര കപ്പ്
തയാറാക്കുന്ന വിധം
പഴം മിക്സിയിൽ നന്നായി അടിച്ച് പേസ്റ്റാക്കുക. പാൻ വച്ച് നന്നായി ചൂടാകുമ്പോൾ നെയ്യ് ഒഴിക്കുക. അതിൽ ഉണക്കപ്പഴങ്ങൾ ഇട്ട് വറുക്കുക. ഇതിലേയ്ക്ക് പേസ്റ്റ് ആക്കി വച്ചിരിക്കുന്ന പഴം ചേർക്കുക. തുടർച്ചയായി ഇളക്കി കുറുകുന്ന പരുവം ആകുമ്പോൾ ഏലയ്ക്കപൊടി ചേർക്കുക. കുറച്ചുകൂടെ കുറുകുമ്പോൾ ഡെസിക്കേറ്റഡ് കോക്കനട്ട് ചേർത്ത് നന്നായി യോജിപ്പിക്കുക. അതിനു ശേഷം പഞ്ചസാര പൊടിച്ചത് ചേർക്കുക. (മധുരം കൂടുതൽ ആവശ്യം ഉണ്ട് എങ്കിൽ കൂടുതൽ ചേർക്കാം) നന്നായി യോജിച്ച് കഴിയുമ്പോൾ കോൺഫ്ളോർ വെള്ളത്തിൽ ലയിപ്പിച്ച് ഒഴിക്കുക. നന്നായി കുറുകി പാനിൽ നിന്നും വിട്ടു വരുന്ന പരുവത്തിൽ ഒരു ബൗളിലേയ്ക്ക് മാറ്റാം. നട്സോ കുങ്കുമപൂവോ ഉപയോഗിച്ച് അലങ്കരിക്കാം.