"> തേങ്ങതിരട്ടിപ്പാൽ | Malayali Kitchen
HomeRecipes തേങ്ങതിരട്ടിപ്പാൽ

തേങ്ങതിരട്ടിപ്പാൽ

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

അരമുറി തേങ്ങാ ചിരവിയത്
ശർക്കര – 250 ഗ്രാം
നെയ്യ് – ആവശ്യത്തിന്
നട്സ് – ആവശ്യത്തിന്
ഏലക്കായ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ശർക്കര പാനിയാക്കി അരിച്ചു തിളപ്പിക്കുക. ശർക്കര തക്കാളി പരുവം ആകുമ്പോൾ ( തിളപ്പിച്ച ശർക്കര വെള്ളത്തിൽ ഒഴിച്ചാൽ വെള്ളത്തിൽ അലിയാത്ത പരുവം )
ചിരവിവെച്ചിരിക്കുന്ന തേങ്ങാ ഇട്ട് ഇളക്കുക. വെള്ളം നന്നായി വറ്റി കഴിയുമ്പോൾ തീയണച്ച് ഏലക്കായും നെയ്യിൽ വറുത്ത നട്സും ഇട്ട് ഇളക്കുക. തേങ്ങാ തിരട്ടിപ്പാൽ തയാർ.

Leave a Reply

Your email address will not be published. Required fields are marked *