"> ബ്രേക്ക്ഫാസ്റ്റിന് ഓട്‌സ് ഉപ്പ്മാവ് | Malayali Kitchen
HomeRecipes ബ്രേക്ക്ഫാസ്റ്റിന് ഓട്‌സ് ഉപ്പ്മാവ്

ബ്രേക്ക്ഫാസ്റ്റിന് ഓട്‌സ് ഉപ്പ്മാവ്

Posted in : Recipes on by : Annie S R

ആവശ്യമുള്ള സാധനങ്ങള്‍
ഓട്‌സ് – 250 ഗ്രാം കടുക് – 1 ടീസ്പൂണ്‍ ഉഴുന്നുപരിപ്പ് – അര ടേബിള്‍ സ്പൂണ്‍ ഇഞ്ചി – ഒരു കഷ്ണം പച്ചമുളക് – 1 എണ്ണം തേങ്ങ – രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളം – 1 കപ്പ് എണ്ണ/ നെയ്യ് – 1 ടീ സ്പൂണ്‍ ഉള്ളി കാരറ്റ് ബീന്‍സ് അണ്ടിപ്പരിപ്പ് കപ്പലണ്ടി
തയാറാക്കുന്ന വിധം
ആദ്യമായി പച്ച ഓട്‌സ് വറുത്തെടുക്കുക. 3 മിനിറ്റ് നേരം ഇത്തരത്തില്‍ ഫ്രൈ ചെയ്ത് ക്രിസ്പി ആയി മാറിക്കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യുക. അതിനുശേഷം ഒരു പാന്‍ എടുത്ത് ഒരു ടീസ്പൂണ്‍ എണ്ണയോ അല്ലെങ്കില്‍ നെയ്യോ ഒഴിച്ച് ചൂടാക്കിയെടുക്കുക. ഇതിലേക്ക് കടുക് ഇടുക. ശേഷം ഉഴുന്നുപരിപ്പ്, ഇഞ്ചി, പച്ചമുളക്, ഉള്ളി, കാരറ്റ്, ബീന്‍സ്, അണ്ടിപ്പരിപ്പ്, കപ്പലണ്ടി എന്നിവ ഇട്ട് വരട്ടിയെടുക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ തേങ്ങ ഇതിലേക്ക് അവസാനം ചേര്‍ക്കുക. തയാറാക്കുന്ന വിധം തയാറാക്കുന്ന വിധം വരട്ടിയെടുത്ത ശേഷം ഒരു കപ്പ് വെള്ളം ഇതിലേക്ക് ഒഴിച്ച് അല്‍പം ഉപ്പ് ചേര്‍ത്ത് എല്ലാം ഒന്ന് ഇളക്കിയെടുക്കുക. ഇത് തിളയ്ക്കുമ്പോള്‍ ഓട്‌സ് ചേര്‍ക്കുക. തീ കുറച്ച് നന്നായി ഇളക്കിയെടുത്ത് അല്‍പം മഞ്ഞള്‍ പൊടി ചേര്‍ക്കുക. മഞ്ഞള്‍പ്പൊടി നിങ്ങള്‍ക്ക് ആദ്യവും ചേര്‍ക്കാവുന്നതാണ്. ഉപ്പുമാവ് പാകത്തിനായിക്കഴിഞ്ഞ് തീ കുറച്ച് 5 മിനിറ്റ് നേരം വയ്ക്കുക. ഉപ്പ്മാവ് തയാറായിക്കഴിഞ്ഞാല്‍ ചെറുചൂടോടെ സ്വാദിഷ്ടമായി കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *