4 December, 2020
മട്ടണ്‍ റോസ്റ്റ്

അരക്കിലോ സവാള – കാല്‍ക്കിലോ തക്കാളി – 2 എണ്ണം വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – 2 – 3 ടേബിള്‍ സ്പൂണ്‍ പച്ചമുളക് – 3 എണ്ണം കറിവേപ്പില മല്ലിയില മുളക് പൊടി – ഒന്നര ടീസ്പൂണ്‍ മല്ലി പൊടി – 2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍ ഗരം മസാല – അര ടീസ്പൂണ്‍ വെളിച്ചെണ്ണ- 1 ടേബിള്‍ സ്പൂണ്‍ ഉപ്പ് – പാകത്തിന് കുരുമുളക് പൊടി – അര ടീസ്പൂണ്‍ ജീരകം – അര ടീസ്പൂണ്‍ ഏലക്ക – 3-4 എണ്ണം
തയ്യാറാക്കുന്ന വിധം
ജീരകം, കുരുമുളക് പൊടി, ഗരംമസാല, ഏലക്ക എന്നിവ നല്ലതുപോലെ വറുത്ത് പൊടിച്ച് എടുക്കണം. അതിന് ശേഷം ഒരുപാനില് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമണം മാറുന്നതുവരെ വഴറ്റിയെടുക്കണം. ശേഷം ഇതിലേക്ക് കനം കുറച്ചരിഞ്ഞ സവാള പച്ചമുളക്, കറിവേപ്പില ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം. അതിന് ശേഷം സവാള നല്ലതുപോലെ വഴറ്റി വരുമ്പോള്‍ അതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞതും കൂടി ചേര്‍ക്കണം. പിന്നീട് ഇതിലേക്ക് മുളക്,മഞ്ഞള്‍,മല്ലി, പൊടിച്ച് വെച്ചിരിക്കുന്ന മസാല പൊടികള്‍ എന്നിവ ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കണം. ഇതെല്ലാം വഴറ്റി ഒരു പാകമായി വരുമ്പോള്‍ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മട്ടണ്‍ ചേര്‍ത്ത് അല്പം കുരുമുളക് പൊടിയും ജീരകപ്പൊടിയും ഏലക്കപ്പൊടിയം ചേര്‍ത്ത് പാകത്തിന് മല്ലിയിലയും കൂടി ചേര്‍ത്ത് മിക്സ് ചെയ്ത ശേഷം ഒരു പ്രെഷര്‍ കുക്കറിലേക്ക് വെക്കണം. ഇതിലേക്ക് 1 ഗ്ലാസ് വെള്ളം ചേര്‍ക്കുക ഒപ്പം 1 സ്പൂണ്‍ ചെറുനാരങ്ങ നീരും ചേര്‍ക്കണം. ഇത് നല്ലതുപോലെ അടച്ച് ഒരു 20-25 മിനിറ്റോളം വേവിച്ചെടുക്കണം. പിന്നീട് പ്രഷര്‍ എല്ലാം പോയതിന് ശേഷം വെള്ളം നല്ലതുപോലെ വറ്റിച്ചെടുത്ത് നമ്മള് വഴറ്റി വെച്ചിരിക്കുന്ന മസാലയും സവാളയും എല്ലാം കൂടി ചേര്‍ത്ത് കട്ടിയുള്ള ഗ്രേവി ആക്കി മാറ്റിയെടുക്കാവുന്നതാണ്.