"> പച്ച മാങ്ങാ ചേർത്ത ചിക്കൻ | Malayali Kitchen
HomeRecipes പച്ച മാങ്ങാ ചേർത്ത ചിക്കൻ

പച്ച മാങ്ങാ ചേർത്ത ചിക്കൻ

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

ചിക്കൻ – 1/2 കിലോഗ്രാം
സവാള പൊടിയായി അരിഞ്ഞത് – 1
ചിക്കൻ മസാല – 1 ടേബിൾസ്പൂൺ + 1 ടീസ്പൂൺ
തേങ്ങ – 1/2 കപ്പ്‌
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ + 1 ടേബിൾസ്പൂൺ
വെള്ളം – 1 കപ്പ്‌
പച്ച മാങ്ങാ ഒന്നിന്റെ പകുതി
കടുക് – 1/4 ടീസ്പൂൺ

പാകം ചെയുന്ന വിധം

ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാളയുടെ പകുതിയും അര കപ്പ്‌ തേങ്ങയും 5 ഉണക്ക മുളകും ചേർത്ത് 3 മിനിറ്റ് വഴറ്റിയ ശേഷം ഒരു ടേബിൾ സ്പൂൺ ചിക്കൻ മസാല കൂടി ചേർത്ത് വഴറ്റണം.. അതിന് ശേഷം തീ ഓഫ്‌ ചെയ്ത് തണുക്കാൻ വയ്ക്കുക. ചൂട് പോയതിന് ശേഷം അല്പം വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കണം. അതിന് ശേഷം ഒരു ചട്ടി വെച്ച് 2 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക ഇതിലേക്ക് ബാക്കി സവാള, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റണം. സവാള വഴന്ന് കഴിയുമ്പോൾ 1 ടീസ്പൂൺ ചിക്കൻ മസാല കൂടി ചേർത്ത് ഇളക്കണം. ഇതിലേക്ക് ചിക്കൻ ചേർത്ത് 3 മിനിറ്റ് വഴറ്റി കൊടുക്കണം. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കണം. അതിന് ശേഷം അരച്ച് വെച്ചിരിക്കുന്ന അരപ്പും ഒപ്പം 1 കപ്പ്‌ വെള്ളം കൂടി ചേർത്ത് കൊടുക്കണം. അരപ്പ് അരച്ച മിക്സിയുടെ ജാർ കഴുകി എടുത്ത് ചേർത്താൽ മതി. ഇതെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച ശേഷം മാങ്ങാ കൂടി ചേർത്ത് ഇളക്കി ചട്ടി അടച്ച് മീഡിയം ഫ്‌ളൈമിൽ വേവിച്ചെടുക്കണം. കറി കുറുകി പാകം ആയി കഴിയുമ്പോൾ തീ ഓഫ്‌ ചെയ്ത് 5 മിനിറ്റ് ചട്ടി അടച്ച് വയ്ക്കണം. 5 മിനിറ്റ് കഴിയുമ്പോൾ എണ്ണ തെളിഞ്ഞു വരും. അതിന് ശേഷം കറി ഉപയോഗിക്കാം

Leave a Reply

Your email address will not be published. Required fields are marked *