4 December, 2020
മണികടല കൊണ്ട് രുചികരമായ അപ്പം

ചേരുവകൾ :
മണികടല -1 കപ്പ്
പച്ചരി -3/4 കപ്പ്
മട്ട അരി /ചോറ് -1/4 കപ്പ്
നാളികേരം -3 ടേബിൾ സ്പൂൺ
ബേക്കിങ് സോഡ- 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
കടല 8 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. അതേ പോലെ തന്നെ പച്ചരിയും മട്ട അരിയും കൂടി 8 മണിക്കൂർ കുതർത്ത് വയ്ക്കുക. ചോറ് ആണ് എടുക്കുന്നതെങ്കിൽ അരയ്ക്കുമ്പോൾ ചേർത്താൽ മതി. 8 മണിക്കൂർ കഴിഞ്ഞു കടല നന്നായി കഴുകി കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
പിന്നീട് അരിയും നാളികേരവും അതു പോലെ കുറച്ചു വെള്ളം ചേർത്ത് നല്ല മിനുസമായ് അരച്ചെടുക്കുക. ഒരു പാത്രത്തിൽ അരി അരച്ചതും കടല അരച്ചതും ചേർത്ത് നന്നായി ഇളക്കുക. അതിലേക്കു ഉപ്പ്, ബേക്കിങ് സോഡ എന്നിവ ചേർത്ത് നന്നായി ഇളക്കി ഒരു 10 മിനിറ്റ് വയ്ക്കുക (അല്ലെങ്കിൽ മാവ് 8 മണിക്കൂർ പൊങ്ങാൻ വയ്ക്കുക).
ദോശക്കല്ല് ചൂടാക്കി ഒരു തവി മാവ് ഒഴിച്ച് അധികം പരത്താതെ വേവിച്ച് എടുക്കാം. മുകളിൽ എണ്ണ ഒഴിച്ച് അടച്ചു വച്ചു ചുട്ടെടുക്കുക. മറിച്ചിടേണ്ട ആവശ്യം ഇല്ല. ചൂടോടെ വിളമ്പാം