"> നുറുക്ക് ഗോതമ്പുകൊണ്ട് രുചികരമായ ഉണ്ണിയപ്പം | Malayali Kitchen
HomeRecipes നുറുക്ക് ഗോതമ്പുകൊണ്ട് രുചികരമായ ഉണ്ണിയപ്പം

നുറുക്ക് ഗോതമ്പുകൊണ്ട് രുചികരമായ ഉണ്ണിയപ്പം

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

 

നുറുക്ക് ഗോതമ്പ് – ഒരു കപ്പ്
ശർക്കര – 250 ഗ്രാം
പാളയംകോടൻ പഴം- 2 ചെറുത്
ഏലക്കായ – 4
റവ – രണ്ട് ടേബിൾ സ്പൂൺ
നെയ്യ് – ഒരു ടേബിൾസ്പൂൺ
തേങ്ങാക്കൊത്ത് – കാൽകപ്പ്
എള്ള് -ഒരു ടേബിൾ സ്പൂൺ
നെയ്യ് /വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
നുറുക്കുഗോതമ്പ് നന്നായി കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.

 

തയാറാക്കുന്ന വിധം

ശർക്കര അരക്കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് അരിച്ചെടുക്കണം.
ചെറുതായി അരിഞ്ഞ തേങ്ങ ഒരു ടേബിൾ സ്പൂൺ നെയ്യിൽ ഇളം ബ്രൗൺ നിറത്തിൽ വറുത്തു വയ്ക്കുക.
ഒരു മിക്സിയിൽ നുറുക്കു ഗോതമ്പും ശർക്കരയും ഏലക്കയും ചെറുതായി അരിഞ്ഞ പഴവും കൂടി നന്നായി അരച്ചെടുക്കുക.വെള്ളം ആവശ്യമുണ്ടെങ്കിൽ മാത്രം ചേർത്താൽ മതി.
ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ റവ കൂടി ചേർത്ത് യോജിപ്പിക്കുക. ദോശ മാവിന്റെ അയവിൽ വേണം കലക്കി എടുക്കാൻ.
ഇതിലേക്ക് വറുത്ത തേങ്ങാക്കൊത്തും എള്ളും ചേർത്ത് അരമണിക്കൂർ വയ്ക്കണം.
ഒരു ഉണ്ണിയപ്പകാര ചൂടാക്കി കുഴിയുടെ പകുതിവരെ എണ്ണയോ, നെയ്യോ ഒഴിച്ച് ചൂടാകുമ്പോൾ തീ കുറച്ച് ഓരോ സ്പൂൺ മാവ് വീതം ഒഴിച്ച് ഉണ്ണിയപ്പം വറുത്തു കോരാം.

Leave a Reply

Your email address will not be published. Required fields are marked *