4 December, 2020
പൈനാപ്പിൾ ജാം അച്ചാർ

ചേരുവകൾ
പൈനാപ്പിൾ ജാം – 1 കപ്പ്
ലെമൺ ജ്യൂസ് – 1/4 കപ്പ്
ഈന്തപ്പഴം നുറുക്കിയത് – 1/2 കപ്പ്
വെളുത്തുള്ളി അരച്ചത് – 1/2 ടീസ്പൂൺ
ഇഞ്ചി അരച്ചത് – 1/2 ടീസ്പൂൺ
വെളുത്തുള്ളി ആവിയിൽ വേവിച്ചത് – 1/4 കപ്പ്
കടുക് – 1 ടീസ്പൂൺ
വിനാഗിരി – ആവശ്യത്തിന്
ഉപ്പ്
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിൽ ജാം, ലെമൺ ജ്യൂസ്, ഇഞ്ചി വെളുത്തുള്ളി അരച്ചത്, കടുക് വിനാഗിരി ചേർത്ത് അരച്ചത് എന്നിവ അടുപ്പിൽ വെച്ച് നന്നായി ഇളക്കുക. ചൂടായി കഴിയുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർത്ത് ജാം നന്നായി അലിയിച്ചെടുക്കണം. അതിന് ശേഷം ആവിയിൽ വേവിച്ച വെളുത്തുള്ളി ചേർത്ത് തിള വന്നു കഴിയുമ്പോൾ ഈന്തപ്പഴം ചേർത്ത് കൊടുക്കണം. ഈന്തപ്പഴം വെന്ത് നന്നായി സോഫ്റ്റ് ആയി കഴിയുമ്പോൾ തീ ഓഫ് ചെയ്യാം. പൈനാപ്പിൾ ജാം പിക്കിൾ ബിരിയാണിക്കും പുലാവിനുമൊപ്പം വിളമ്പാം