5 December, 2020
ഊണിനു പകരം കോണ്‍ റൈസ്

ചേരുവകള്‍
ബസ്മതി റൈസ്- 250 ഗ്രാം
കോണ്‍- 80 ഗ്രാം
ഒലീവ് ഓയില്‍- 2 ടീസ്പൂണ്‍
ഉള്ളി- 1
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
പച്ചമുളക്- നാലെണ്ണം
ജീരകം- 5 ഗ്രാം
കറുവയില- 1
ഉണക്കിയ കുരുമുളക്- അര ടീസ്പൂണ്‍
ഗ്രാമ്പൂ- 8 എണ്ണം
ചൂടുവെള്ളം- രണ്ട് കപ്പ്
മല്ലിയില അരിഞ്ഞത്- 3 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര്- രണ്ട് ടീസ്പൂണ്‍
ബെല്‍ പെപ്പര്‍ കഷ്ണങ്ങളാക്കിയത്-
തേങ്ങ ചിരവിയത്
തയ്യാറാക്കുന്ന വിധം
ബസ്മതി റൈസ് കഴുകി ഇരുപതു മിനിറ്റ് കുതിര്‍ത്തു വെക്കുക. തേങ്ങ, പച്ചമുളക്, മല്ലിയില എന്നിവ അരച്ചെടുക്കുക. പാനില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് ചൂടാവുമ്പോള്‍ ജീരകം, ഗ്രാമ്പൂ, കറുവയില, ഉണക്കിയ കുരുമുളക്, കഷ്ണങ്ങളാക്കിയ ഉള്ളി, നെടുകെ കീറിയ പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കോണ്‍ ചേര്‍ക്കാം. ബസ്മതി റൈസ് പാനില്‍ ചേര്‍ത്ത് നന്നായി ഇളക്കാം. ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പതിനഞ്ചു മിനിറ്റ് വേവിക്കാന്‍ വെക്കാം. അരി വെന്തുകഴിയുമ്പോള്‍ നാരങ്ങാനീര് പിഴിയുക. അരച്ച തേങ്ങയും ചുവപ്പും മഞ്ഞയും നിറത്തിലുള്ള ബെല്‍ പെപ്പറും ചേര്‍ത്ത് ഇളക്കി മല്ലിയില കൊണ്ട് അലങ്കരിക്കാം.