5 December, 2020
ഉണക്ക മുന്തിരിയിൽ നിന്നും ഒരു വീഞ്ഞ്…

ചേരുവകൾ :
ഉണക്ക മുന്തിരി (കറുത്തതും കുരുവുള്ളതും) – 1 കിലോഗ്രാം
ഗോതമ്പ് – 1 ടേബിൾ സ്പൂൺ
പട്ട – 1 കഷ്ണം
കരാമ്പൂ – 2 എണ്ണം
യീസ്റ്റ് – 1/4 ടീ സ്പൂൺ
വെള്ളം (തിളപ്പിച്ചാറ്റിയത് )- 2 ലിറ്റർ
തയാറാക്കുന്ന വിധം :
ചൂടാക്കിയ വെള്ളത്തിൽ ഉണക്ക മുന്തിരി പത്തു മിനിറ്റ് ഇട്ടു വച്ച ശേഷം വെള്ളം മാറ്റിയ മുന്തിരി ഒരു ഭരണിയിലേക്ക് മാറ്റണം. മരത്തിന്റെ കടകോലോ, തവിയോ ഉപയോഗിച്ച് മുന്തിരി നന്നായി ഉടയ്ക്കണം. ഗോതമ്പ്, പട്ട, കരാമ്പൂ എന്നിവ ഒരു തുണിയിൽ കെട്ടി ഭരണിയിൽ ഇടണം. യീസ്റ്റും ചേർത്ത് കൊടുക്കണം. ശേഷം തിളപ്പിച്ചാറ്റിയ വെള്ളവും ഒഴിക്കണം. ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച്, ഭരണിയുടെ മൂടി അടച്ച് ഒരു തുണി കൊണ്ട് ഭരണിയുടെ വായ കാറ്റ് കടക്കാത്ത വിധം മുറുക്കി കെട്ടിവെക്കണം.
21 ദിവസങ്ങൾ ഇത് ഇങ്ങനെ കെട്ടിവെക്കണം.. ദിവസവും ഭരണി തുറക്കാതെ തന്നെ ഇളക്കി കൊടുക്കണം.21 ദിനങ്ങൾ കഴിഞ്ഞാൽ ഭരണി തുറന്ന് പാകമായ മുന്തിരി പിഴിഞ്ഞ്, അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കണം.പിഴിഞ്ഞെടുത്ത മുന്തിരി ചാർ ഒരു സ്ഫടിക കുപ്പിയിലേക്ക് മാറ്റി 10 ദിവസത്തിന് ശേഷം വിളമ്പാം. ഒന്നര ലിറ്റർ വീഞ്ഞ് വരെ ഇതിൽ നിന്നും കിട്ടുകയും ചെയ്യും.പിഴിഞ്ഞ് കഴിഞ്ഞ മുന്തിരിയുടെ ചണ്ടി കുരു മാറ്റി ഫ്രിഡ്ജിൽ വച്ചാൽ കേക്കുണ്ടാക്കുമ്പോൾ ഉപയോഗിക്കാം