6 December, 2020
ബീറ്റ്റൂട്ട് സാമ്പാര്‍

ചേരുവകൾ
ബീറ്റ്റൂട്ട് – 1
തുവരപരിപ്പ്/ സാമ്പാര്‍പരിപ്പ് – 3/4 കപ്പ്
ചുവന്നുള്ളി – 8 എണ്ണം
വെളുത്തുള്ളി – 3,4 അല്ലി
പച്ചമുളക് – 1
വാളന്പുലി – 1 നാരങ്ങാ വലുപ്പത്തില്‍
മുളക്പൊടി – 1 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി – 3/4 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
ഉലുവാപ്പൊടി – 1/4 ടീസ്പൂണ്‍
ജീരകം പൊടിച്ചത് – 1/4 ടീസ്പൂണ്‍
കായപ്പൊടി – 1/2 ടീസ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
വറ്റല്‍മുളക് – 2 എണ്ണം
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
വിധം
കുതിര്‍ത്തു വച്ച പരിപ്പ്, ചതുരക്കഷ്ണങ്ങള് ആക്കി നുറുക്കിയ ബീറ്റ്റൂട്ട്, ചുവന്നുള്ളി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചു വെക്കുക.
അതിലേക്ക് മസാല പൊടികളും പുളി പിഴിഞ്ഞ വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.
വെളിച്ചെണ്ണയില്‍ കടുക്, കറിവേപ്പില, വറ്റല്‍മുളക്, 1 ചുവന്നുള്ളി അരിഞ്ഞത് എന്നിവ താളിച്ചു സാമ്പാറിലേക്ക് ചേര്‍ക്കുക