"> ചോക്ലേറ്റ് ബ്രൗണി  | Malayali Kitchen
HomeRecipes ചോക്ലേറ്റ് ബ്രൗണി 

ചോക്ലേറ്റ് ബ്രൗണി 

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ:

ഡാർക്ക്‌ ചോക്ലേറ്റ് – 180 ഗ്രാം
ഉപ്പിലാത്ത ബട്ടർ – 150 ഗ്രാം
മൈദ – 150 ഗ്രാം
പഞ്ചസാര പൊടിച്ചത്- 175 ഗ്രാം
കൊക്കോ പൗഡർ – 15 ഗ്രാം
ഉപ്പ് – ഒരു നുള്ള്
മുട്ട – 4
വാനില എസൻസ് – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

• ഒരു ബൗളിൽ പഞ്ചസാര ഇട്ട് അതിൽ ഓരോ മുട്ട വീതം നന്നായി യോജിപ്പിക്കുക.

• പഞ്ചസാരയും മുട്ടയും നന്നായി യോചിപ്പിച്ച ശേഷം ഉരുക്കിയ ബട്ടറും ചോക്ലേറ്റും വാനില്ല എസൻസും നന്നായി യോജിപ്പിച്ച് മാറ്റി വയ്ക്കുക.

• വേറൊരു ബൗൾ എടുത്ത് ഇതിലോട്ട് മൈദയും ഉപ്പും കൊക്കോ പൗഡറും അരിച്ച് നന്നായി മിക്സ്‌ ചെയ്യുക.

• മൈദയുടെ മിശ്രിതം തയാറാക്കി വച്ചിരിക്കുന്ന ചോക്ലേറ്റ് മിശ്രിതത്തിലോട്ട് നന്നായി യോജിപ്പിക്കുക.

• മൈദ തടവിയ 8 ഇഞ്ച് പാനിൽ തയാറാക്കിയ മിശ്രിതം ഒഴിച്ച് 150 ഡിഗ്രിയിൽ 20 – 25 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *