"> ഗോതമ്പ് ചോക്ലേറ്റ് കേക്ക് | Malayali Kitchen
HomeRecipes ഗോതമ്പ് ചോക്ലേറ്റ് കേക്ക്

ഗോതമ്പ് ചോക്ലേറ്റ് കേക്ക്

Posted in : Recipes on by : Sukanya Suresh

ചേരുവകള്‍ :

• പഞ്ചസാര – 1 കപ്പ്
• ഗോതമ്പ് പൊടി -1 കപ്പ്
• കൊക്കോപൗഡർ – 1/3 കപ്പ്
• ബേക്കിങ് പൗഡർ – 1 ടീസ്പൂണ്‍
• ബേക്കിങ് സോഡാ – 1 ടീസ്പൂണ്‍
• ഉപ്പ് – ഒരു നുള്ള്
• വാനില എസൻസ് – 1 ടീസ്പൂണ്‍
• മുട്ട – 3
• വെണ്ണ -50 ഗ്രാം
അല്ലെങ്കിൽ
റിഫൈൻഡ് ഓയിൽ – 1/3 കപ്പ്
• പാല്‍ – 1/3 കപ്പ്

തയാറാക്കുന്ന വിധം:

ഒരു അരിപ്പ വച്ച് ഗോതമ്പ് പൊടി, കൊക്കോപൗഡർ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ്, ഉപ്പ് എന്നി പഞ്ചസാരയിലേക്ക് അരച്ചിടുക. എല്ലാം ചേർത്തു നന്നായി യോജിപ്പിക്കുക.

ഇതില്‍ മുട്ടയുടെ മഞ്ഞക്കരുവും വാനില എസ്സൻസും മൃദുവാക്കിയ വെണ്ണയും പാലും നന്നായി ഇളക്കി ചേര്‍ക്കുക.
ഒരു കേക്ക് ടിന്‍ എടുത്തു കുറച്ച് എണ്ണ തേച്ചു പിടിപ്പിക്കുക. അതിനു ശേഷം ബട്ടര്‍ പേപ്പര്‍ വച്ച് കൊടുക്കുക.
ഒരു നോണ്‍ സ്റ്റിക്ക് പാന്‍ അടപ്പുള്ളത് പ്രീഹീറ്റ് ചെയ്യാന്‍ മീഡിയം ഫ്ലേമില്‍ അടച്ചു വച്ച് ചൂടാക്കുക.
മുട്ടയുടെ വെള്ള നന്നായി പതപ്പിച്ച് കേക്കിന്റെ കൂട്ടിലേക്ക് ചേര്‍ത്ത് പതുക്കെ യോജിപ്പിച്ച് എടുക്കുക.
ഇത് തയാറാക്കി വച്ച കേക്ക് ടിന്നിലേക്ക് ഒഴിച്ച് ലെവല്‍ ചെയ്തു ടാപ് ചെയ്യുക. പ്രീഹീറ്റ് ചെയ്ത നോണ്‍ സ്റ്റിക്ക് പാനിലേക്ക് സ്റ്റീല്‍ റിങ് വച്ച് കേക്ക് ടിന്‍ ഇറക്കി വയ്ക്കുക. നോണ്‍ സ്റ്റിക്ക് പാന്‍ അടച്ച് വച്ച് 50-60 മിനിറ്റ്‌ ബേക്ക് ചെയ്ത് എടുക്കുക. ( ഈ കേക്ക് ബേക്ക് ചെയ്യാൻ 1.30 മണിക്കൂര്‍ എടുത്തു). അതു കഴിഞ്ഞു തീ ഓഫ് ചെയ്തു പുറത്തെടുത്ത് വയ്ക്കുക. അതില്‍ തന്നെ ഇരുന്നാല്‍ ആവി വെള്ളം വീഴും . ചൂടാറിയാൽ കേക്ക് ടിന്നില്‍ നിന്നും പുറത്തെടുക്കുക. നന്നായി തണുത്തതിനു ശേഷം ഗ്ലേസിങ് കൊടുക്കാം .
ചോക്ലേറ്റ്‌ ഗ്ലേസിങ്ങ്
• പഞ്ചസാര – 1/4 കപ്പ്
• കൊക്കോപൗഡർ – 2 ടേബിള്‍ സ്പൂണ്‍
• വെള്ളം – 1/2 കപ്പ്

എല്ലാം കൂടി നന്നായി യോജിപ്പിച്ച ശേഷം ചെറിയ തീയില്‍ ചൂടാക്കി കുറുക്കി എടുക്കുക. കേക്ക് കമഴ്ത്തി വച്ച് (അടി ഭാഗം മുകളില്‍ വരുന്ന പോലെ) ഈ ഗ്ലേസിങ്ങ് ഒഴിച്ച് കൊടുക്കുക. 2 മിനിറ്റിനു ശേഷം വൈറ്റ്‌ ചോക്ലേറ്റ്‌ ഉരുക്കിയത് ഒരു പൈപ്പിങ് ബാഗില്‍ നിറച്ച് ഇഷ്ടമുള്ള പോലെ അലങ്കരിക്കാം

Leave a Reply

Your email address will not be published. Required fields are marked *