7 December, 2020
ചീര-മധുരകിഴങ്ങ് പഫ്സ്

ചേരുവകൾ
മധുരക്കിഴങ്ങ് -രണ്ട് വലുത്. തോല് കളഞ്ഞ് ചെറുതായി അരിഞ്ഞത്
സസ്യ എണ്ണ-ഒരു ടേബിള്‍ സ്പൂണ്‍
ചുവന്ന ഉള്ളി -ഒന്ന് നന്നായി നുറുക്കിയത്, ഒരു പകുതി കഷ്ണം വേറെ, ഒപ്പം 2 ഉള്ളി അരിഞ്ഞത്
ഇഞ്ചി-തോല് കളഞ്ഞ് കുനുകുനാ അരിഞ്ഞത്
ചതച്ച വെളുത്തുള്ളി-2
ചുവന്ന മുളക് നന്നായി നുറുക്കിയത്-1
മല്ലിയില-തണ്ട് നുറുക്കിയത്, ഇല നുറുക്കാത്തത്
കറി പേസ്റ്റ് (ബാല്‍ട്ടി) -രണ്ട് ടേബിള്‍ സ്പൂണ്‍
ബ്ലാക് ഒനിയന്‍ -രണ്ട് ടീസ്പൂണ്‍
ചീര-രണ്ട് കപ്പ്
പാക് ഫിലോ പേസ്ട്രി- 6 ഷീറ്റ്സ്
കക്കിരി-അര കപ്പ്
യോഗേര്ട്-1 കപ്പ്
തയ്യാറാക്കുന്ന വിധം
വലിയ ബൗളില്‍ മധുരക്കിഴങ്ങ് എടുത്ത് ക്ലിങ് ഫിലിം ചേര്ത്ത്കവര് ചെയ്ത് ഓവനില്‍ എട്ട് മിനിറ്റ് വെച്ച് ചൂടാക്കുക.ആ സമയം ഒരു പാനില്‍ അല്പം വെളിച്ചെണ്ണയെടുത്ത് നുറുക്കിയ ഉള്ളി വഴറ്റുക.അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലി തണ്ട് എന്നിവ ചേര്‍ത്ത് ഇളക്കുക.അതിലേക്ക് കറി പേസ്റ്റ് ചേര്‍ക്കുക. ഒപ്പം ബ്ലാക്ക് ഒനിയും ചേര്‍ത്ത് ഇളക്കുക. അതിന് ശേഷം ചീര ചേര്‍ത്ത് രണ്ട് മുതല്‍ മൂന്ന് വരെ ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ക്കുക.ചീര വേവും വരെ അടുപ്പത്ത് വെയ്ക്കുക അതിലേക്ക് ഓവനില്‍ നിന്ന് എടുത്ത മധുരക്കിഴങ്ങ് ചേര്‍ക്കുക.ഇത് നന്നായി മിക്സ് ചെയ്ത ശേഷം ഉടച്ചെടുക്കുക.അതിന് ശേഷം അടുപ്പില്‍ നിന്ന് ഇറക്കി തണുക്കാന്‍ വെക്കണം.പാക് ഫിലോ ഷീറ്റില്‍ രണ്ടെണ്ണം എടുത്ത് രണ്ട് ഷീറ്റിലും അല്പം എണ്ണ തടവുക. ഒരു ഷീറ്റിലേക്ക് അല്പം ബ്ലാക് ഒനിയന്‍ വിതറണം.അതിന് മുകളിലേക്ക് അടുത്ത ഷീറ്റ് വെയ്ക്കുക. രണ്ട് നീളമുള്ള പാളികളാക്കി നടുവില്‍ മുറിക്കുക.മധുരക്കിഴങ്ങ് മിക്ചര്‍ ഇട്ട് ഒരു അറ്റത്ത് നിന്ന് ചുരുട്ടി എടുക്കുക.ഓവന് 200C/180C fan/gas 6 ല്‍ ചൂടാക്കുക.അതിലേക്ക് തയ്യാറാക്കിയ വിഭവം വെയ്ക്കുക.അതിന് മുകളിലേക്ക് അല്പം ബ്ലാക്ക് ഒനിയന്‍ ഇട്ട് കൊടുക്കണം. ചെറു ഗോള്‍ഡന്‍ നിറം ആകും വരെ 20 മുതല്‍ 30 മിനിറ്റ് വരെ ഓവനില്‍ ചൂടാക്കണം.
ആ സമയം കക്കിരി അരിഞ്ഞ് ഉള്ളിയും മല്ലിയിലയും ചേര്‍ക്കണം.
മാങ്ങാ ചട്ണിയും യോഗേര്‍ട്ടും കുക്കുമ്പര്‍ സലാഡും ചേര്‍ത്ത് സേര്‍വ് ചെയ്യാം