"> കര്‍ണാടക സ്‌പെഷ്യല്‍ ഹല്‍വ | Malayali Kitchen
HomeRecipes കര്‍ണാടക സ്‌പെഷ്യല്‍ ഹല്‍വ

കര്‍ണാടക സ്‌പെഷ്യല്‍ ഹല്‍വ

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

റാഗി ¼ കപ്പ്

അരി 1 ടേബിള്‍ സ്പൂണ്‍

ഗോതമ്പ് ¼ കപ്പ്

വെള്ളം 7 കപ്പ്

തേങ്ങ ചുരണ്ടിയത് 1 കപ്

ശര്‍ക്കര 1 ബൗള്‍

ഏലയ്ക്കാ പൊടി ½ ടേബിള്‍ സ്പൂണ്‍

നെയ് 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

1.ഒരു ബൗളില്‍ റാഗി എടുക്കുക. അതിലേക്ക് അരകപ്പ് വെള്ളം ഒഴിക്കുക.

2.റാഗി രാത്രി രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക

3. ഒരു കപ്പില്‍ അരി എടുക്കുക. അതിലേക്ക് കാല്‍ കപ്പ് വെള്ളം ഒഴിക്കുക.

4. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക.

5. ഒരു ബൗളില്‍ ഗോതമ്പ് എടുക്കുക അതിലേയ്ക്ക് 1¼ കപ്പ് വെള്ളം ഒഴിക്കുക.

6. ഒരു രാത്രി മുഴുവന്‍ ഇതും കുതിര്‍ക്കുക.

7.കുതിര്‍ത്ത റാഗിയും അരിയും ഗോതമ്പും മിക്‌സിയില്‍ ഇട്ട് നന്നായി പൊടിച്ച് എടുക്കുക.

8. ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിക്കുക.

9. അത്യാവശ്യം നന്നായി കുഴച്ചെടുക്കുക.

10. ബൗളിന് മുകളില്‍ അരിപ്പയില്‍ ഈ മിശ്രിതം ഒഴിക്കുക.

11. സ്‌ട്രേയിനറിലേക്ക് ഒഴിച്ച ഈ മിശ്രിതം നന്നായി അരിച്ചെടുക്കുക.

12. പൊടിയാത്ത പൊടികള്‍ ഒരിക്കല്‍ കൂടി മിക്‌സിയില്‍ ഇട്ട് പൊടിച്ചെടുക്കുക.

13. മിക്‌സിയിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് വീണ്ടും അടിച്ചെടുക്കുക.

14. വീണ്ടും ഈ മിശ്രിതം അരിച്ചെടുക്കുക.

15. ബാക്കി വരുന്നത് വീണ്ടും മിക്‌സിയില്‍ ഇട്ട് അരക്കപ്പ് വെള്ളം ഒഴിച്ച് അടിച്ചെടുക്കുക.

16. ഇത് നന്നായി അരിച്ചെടുക്കുക.

17. ചിരകി വെച്ച തേങ്ങ ഒരു മിക്‌സിയില്‍ എടുക്കുക.

18. ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുക്കുക.

19. ഈ മിശ്രിതം നന്നായി അരിച്ചെടുക്കുക.

20. ബാക്കി വരുന്ന തേങ്ങ വീണ്ടും മിക്‌സിയില്‍ ഇട്ട് വെള്ളമൊഴിച്ച് അടിച്ചെടുക്കുക

21. വീണ്ടും തേങ്ങ അരിച്ചെടുക്കുക.

22. നെയ് പുരട്ടിയ ഒരു പാത്രം എടുക്കുക.

23. അരിച്ചെടുത്ത മിശ്രിതം ഒര ചൂട് പാനിലേക്ക് മാറ്റുക.

24. ഇതിലേക്ക് ശര്‍ക്കര ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക.

25. കട്ടപിടിക്കാതെ നന്നായി ഇളക്കി കൊടുക്കുക.

26. 3035 മിനിറ്റ് വരെ മിശ്രിതം നന്നായി ഇളക്കുക. അത്യാവശ്യം കട്ടിയാകും വരെ ഇളക്കണം.

27. കട്ടിയായാല്‍ അതിലേക്ക് രണ്ട് സ്പൂണ്‍ നെയ് ചേര്‍ത്ത് ഇളക്കി കൊടുക്കണം.

28. പിന്നീട് ഇതിലേക്ക് ഏലയ്ക്കാപൊടി ചേര്‍ക്കുക.

29. തയ്യാറാക്കിയ മിശ്രിതം നേരത്തേ എടുത്തുവെച്ച നെയ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക.

30. പരത്തികൊടുക്കുക.

31. 3540 ഈ മിശ്രിതം തണുക്കാന്‍ വെയ്ക്കുക.

32. കത്തിയില്‍ നെയ് പുരട്ടുക.

33. ത്രികോണാകൃതിയില്‍ മുറിച്ചെടുക്കാം.

34. ഇവ പ്ലേറ്റിലേക്ക് മാറ്റാം.

Leave a Reply

Your email address will not be published. Required fields are marked *