"> സാബുദാന കിച്ചടി | Malayali Kitchen
HomeRecipes സാബുദാന കിച്ചടി

സാബുദാന കിച്ചടി

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

ചൗവ്വരി/സാബുദാന – 1 കപ്പ്

വെള്ളം -1 കപ്പ് + കഴുകാന്‍ വേണ്ടത്

എണ്ണ – 1 ടേബിള്‍ സ്പൂണ്‍

ജീരകം – 1 ടീ സ്പൂണ്‍

പച്ചമുളക് (അരിഞ്ഞത്) – 2 ടീസ്പൂണ്‍

കറിവേപ്പില -6-10

വേവിച്ച ഉരുളക്കിഴങ്ങ് ( തൊലികളഞ്ഞ് കഷ്ണങ്ങളാക്കിയത്) – 2

വറുത്ത നിലക്കടല ( പൊട്ടിച്ചത്) -3/4 കപ്പ്

പഞ്ചസാര – 3 ടീസ്പൂണ്‍

നാരങ്ങ നീര് – 1 നാരങ്ങ

ഉപ്പ് പാകത്തിന്

മല്ലിയില (അരിഞ്ഞത്) – അലങ്കാരത്തിന്

വറുത്ത നിലക്കടല – അലങ്കാരത്തിന്

തയ്യാറാക്കുന്ന വിധം

1. ചവ്വൗരി ഒരു പാത്രത്തില്‍ എടുത്ത് പശ പോകുന്നത് വരെ നന്നായി കഴുകുക.

2. ചൗവ്വരി ഒരു പാത്രത്തിലേക്ക് മാറ്റി ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക.

3. 6-8 മണിക്കൂര്‍ കുതിര്‍ത്ത് വച്ചതിന് ശേഷം അധികമുള്ള വെള്ളം കളഞ്ഞെടുക്കുക.

4. ഒരു കഷ്ണം എടുത്ത് ഞെക്കി നോക്കുക. ചൗവരി നന്നായി ഉടയുന്നുണ്ടെങ്കില്‍ പാകമായി എന്നാണര്‍ത്ഥം

5. അതിന് ശേഷം പഞ്ചസാര പൊടിച്ചത്, വറത്ത് പൊടിച്ച നിലക്കടല എന്നിവ ചേര്‍ക്കുക.

6. ഇതിലേക്ക് നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് നന്നായി ഇളക്കുക.

7. ചൂടാക്കിയ പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക

8. ഇതിലേക്ക് ജീരകവും വേവിച്ച ഉരുളക്കിളങ്ങ് കഷ്ണങ്ങളും ഇട്ട് രണ്ട് മിനുട്ട് നേരം ഇളക്കുക.

9. പച്ചമുളകും , കറിവേപ്പിലയും ചേര്‍ത്ത് വീണ്ടും രണ്ട് മിനുട്ട് നേരം വഴറ്റുക.

10. ഇതിലേക്ക് സാബുദാന മിശ്രിതം ചേര്‍ക്കുക.

11. ഉപ്പ് പാകത്തിന് ചേര്‍ത്ത് നന്നായി ഇളക്കുക.

12. ഒരു അടപ്പ് വച്ച് പാത്രം മൂടി 7-8 മിനുട്ട് നേരം വേവിക്കുക.

13. വിളമ്പുന്നതിന് മുമ്പ് മല്ലിയിലയും വറുത്ത നിലക്കടലയും ഇട്ട് അലങ്കരിക്കുക

Leave a Reply

Your email address will not be published. Required fields are marked *