"> തേങ്ങാപഞ്ജിരി | Malayali Kitchen
HomeRecipes തേങ്ങാപഞ്ജിരി

തേങ്ങാപഞ്ജിരി

Posted in : Recipes on by : Sukanya Suresh

ആവശ്യമുള്ള വസ്തുക്കള്‍

തേങ്ങ ചിരകിയത് – 4 കപ്പ്

മസ്‌ക്‌മെലണ്‍ വിത്ത് – അല്‍പം

പഞ്ചസാര – 1 കപ്പ്

ഏലക്ക പൊടിച്ചത് – അല്‍പം

തയ്യാറാക്കുന്ന വിധം

ഇടത്തരം തീയില്‍ ഒരു പാന്‍ എടുത്ത് ചൂടാക്കുക. ഇതിലേക്ക് അല്‍പം തേങ്ങ വറുത്തെടുക്കാം. ശേഷം മസ്‌ക് മെലണ്‍ വിത്തും വറുത്തെടുക്കാവുന്നതാണ്. ഇത് വേറെ വേറെ പാത്രത്തില്‍ മാറ്റി വെക്കണം. ഈ സമയത്ത് തന്നെ മറ്റൊരു പാന്‍ എടുത്ത് പഞ്ചസാരയോടൊപ്പം 2 കപ്പ് വെള്ളം ചേര്‍ക്കുക (1 കപ്പ് പഞ്ചസാര), പഞ്ചസാര സിറപ്പ് തിളപ്പിച്ച് രണ്ട് ഏലക്ക പൊടിച്ചത് അതില്‍ ചേര്‍ക്കുക. പഞ്ചസാര നൂല്‍പ്പരുവം ആവുമ്പോള്‍ ഓഫ് ചെയ്യാവുന്നതാണ്. ഈ പഞ്ചസാര മിശ്രിതം തേങ്ങയിലേക്ക് ചേര്‍ക്കണം. ഇതിലേക്ക് തണ്ണിമത്തന്‍ വിത്തും ചേര്‍ക്കണം. വേണമെന്നുണ്ടെങ്കില്‍ വിവിധതരത്തിലുള്ള ഡ്രൈഫ്രൂട്‌സ് കൂടി ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. ഈ മിശ്രിതം സ്വര്‍ണ്ണ നിറമാകുന്നതുവരെ നിങ്ങള്‍ക്ക് കുറച്ച് സമയം വേവിക്കാം. മിശ്രിതം തണുപ്പിക്കാന്‍ അനുവദിക്കുക, തേങ്ങാപഞ്ജിരി തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *