"> ചെറുപയർ സാലഡ് | Malayali Kitchen
HomeRecipes ചെറുപയർ സാലഡ്

ചെറുപയർ സാലഡ്

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

ജീരകo – 3 ​​/ 4th സ്പൂൺ

പച്ചമുളക് (അരിഞ്ഞത്) – 1

ഇടത്തരം വലിപ്പമുള്ള ഇഞ്ചി ചുരണ്ടിയത് – ¼

എണ്ണ – 1 ടീസ്പൂൺ

കടുക് – 1 ടീസ്പൂൺ

കായം – ¼ സ്പൂൺ

കറിവേപ്പില – 6-10

വേവിച്ച ചെറുപയർ – 100 ഗ്രാം

ഉപ്പ് ആവശ്യത്തിനു

മല്ലി ഇല നുറുക്കിയത് – 2 ടീസ്പൂൺ

നാരങ്ങ നീര് – ½

ചിരകിയ തേങ്ങ – അര കപ്പ്

തയ്യാറാക്കുന്ന വിധം

1 . ജീരകം ,ഇഞ്ചി,പച്ചമുളക് എന്നിവ എടുക്കുക.

2. ഇവ ചതച്ചെടുക്കുക.

3. പാൻ ചൂടാക്കാൻ വയ്ക്കുക.

4. ഇതിലേക്ക് കടുകും ജീരകവും ഇടുക.

5. അവ പൊട്ടിയശേഷം കായവും കറിവേപ്പിലയും ചേർക്കുക.

6. ഇതിലേക്ക് ചതച്ചുവച്ച മിശ്രിതം ചേർക്കുക.

7. വേവിച്ച ചെറുപയർ ചേർത്ത് ഇളക്കുക.

8. അതിനുശേഷം ഉപ്പും മല്ലിയിലയും ചേർത്തുകൊടുക്കുക.

9. സ്ററൗ ഓഫ് ചെയ്ത ശേഷം തേങ്ങയും നാരങ്ങാനീരും ചേർത്തുകൊടുക്കുക.

10. എല്ലാം ഇളക്കിയശേഷം വിളമ്പുക.

Leave a Reply

Your email address will not be published. Required fields are marked *