"> സൂചി ഹൽവ തയ്യാറാക്കാം | Malayali Kitchen
HomeRecipes സൂചി ഹൽവ തയ്യാറാക്കാം

സൂചി ഹൽവ തയ്യാറാക്കാം

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

റവ – 1 കപ്പ്

നെയ്യ് – 1 കപ്പ്

പഞ്ചസാര – 3/4 കപ്പ്

ചൂടുവെള്ളം – 1 1 / 2 കപ്പ്

ഏലയ്ക്കാപ്പൊടി – 1 സ്പൂൺ

ബദാം അരിഞ്ഞത്

കശുവണ്ടി അരിഞ്ഞത്

കുങ്കുമപ്പൂവ്‌ 4 -8 അലങ്കരിക്കുന്നതിന്‌

തയ്യാറാക്കുന്ന വിധം

1 ചൂടായ പാനിലേക്ക് നെയ്യ് ഒഴിക്കുക.

2 നെയ്യ് ചൂടാകുമ്പോൾ റവ ഇട്ട് ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക .

3 ഇതിലേക്ക് ചൂട് വെള്ളം ഒഴിക്കുക.

4 തുടർന്ന് പഞ്ചസാര ചേർത്ത് കട്ട കെട്ടാതെ ഇളക്കുക .

5 പഞ്ചസാര അലിയുമ്പോൾ ഇത് കട്ടിയാകാൻ തുടങ്ങും.

6 അപ്പോൾ ഏലയ്ക്കാപ്പൊടി ചേർത്ത് ഇളക്കുക .

7 പാനിന്റെ വശങ്ങളിൽ നിന്നും വിട്ടു വരും .

8 അപ്പോൾ സ്റ്റവ് ഓഫ് ചെയ്തു ബൗളിലേക്ക് മാറ്റുക.

9. ബദാം ,കശുവണ്ടി ,കുങ്കുമം എന്നിവ ചേർത്ത് അലങ്കരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *