"> ബസുന്തി തയ്യാറാക്കാം | Malayali Kitchen
HomeRecipes ബസുന്തി തയ്യാറാക്കാം

ബസുന്തി തയ്യാറാക്കാം

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

ഫുള്‍ ക്രീം പാല്‍ – 1/2 ലിറ്റര്‍

പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍

നുറുക്കിയ അണ്ടിപ്പരിപ്പ് – 4 ടീസ്പൂണ്‍

നുറുക്കിയ ബദാം – 1 ടീസ്പൂണ്‍

ഏലപ്പൊടി – 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

1.അകം കുഴിഞ്ഞ ഒരു നോണ്‍സ്റ്റിക് പാത്രത്തില്‍ പാല്‍ മുഴുവന്‍ ഒഴിക്കുക.

2.പാല്‍ നന്നായി ഇളക്കി കൊണ്ടിരിക്കണം.

3.എടുത്ത പാലിന്റെ പകുതി ആകും വിധത്തില്‍ കുറുക്കിയെടുക്കണം.

4.പാല്‍ പകുതിയായി കുറുകി കഴിഞ്ഞാല്‍ അതിലേക്ക് പഞ്ചസാര ചേര്‍ക്കണം.അതിന് ശേഷം രണ്ട് മൂന്ന് മിനിറ്റ് കൂടി നന്നായി ഇളക്കണം.

5.അതിന് ശേഷം നുറുക്കിയ ബദാമും അണ്ടിപ്പരിപ്പും ചേര്‍ക്കണം.

6. മിശ്രിതം എല്ലാം നന്നായി കൂട്ടിച്ചേര്‍ക്കണം.

7.സ്റ്റൗ ഓഫ് ചെയ്യുന്നതിന് മുന്‍പ് ഏലപ്പൊടിയും ചേര്‍ക്കാം.

Leave a Reply

Your email address will not be published. Required fields are marked *